രഹസ്യ മൊഴി എങ്ങനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ലഭിച്ചുവെന്ന് കെ സുധാകരന്‍

തിരിവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി പോക്‌സോ കേസിലെ മൊഴി എങ്ങനെ അറിഞ്ഞുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ കേസില്‍ പ്രതിയാക്കിയത് സിപിഎമ്മാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു. പീപീഡനം സമയത്ത് താന്‍ അവിടെയായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. തനിക്ക് കേസില്‍ ബംന്ധമില്ലെന്ന് പ്രതിയായ മോന്‍സന്‍ തന്നെ നിരവധി തവണ വ്യക്തമാക്കി.

ഗോവിന്ദന്റെ പറച്ചില്‍ കേട്ടാല്‍ ആ സമയത്ത് അദ്ദേഹം തനിക്കൊപ്പം അവിടെ ഉണ്ടായിരുന്നത് പോലൊയാണ്. അതിജീവിതയും തന്റെ പേര് പറഞ്ഞിട്ടില്ല. പ്രസ്താവനക്കെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. കേസില്‍ അതിജീവിത നല്‍കിയത് രഹസ്യ മൊഴിയാണ്. ആ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചു. കേസ് നടത്തുന്ന അഭിഭാഷകന്‍ പറയുന്നത് പെണ്‍കുട്ടി അത്തരം ഒരു മൊഴി നല്‍കയിട്ടില്ലന്നാണ്.

കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ആരാണെന്ന് അറിയുവാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി സിപിഎം തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതാക്കളുമായി പരാതി നല്‍കിയവര്‍ക്ക് ബന്ധമുണ്ട്. തനിക്കെതിരെ തെളിവ് കാണിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.