മോദി കേരളത്തിലേക്കില്ല; പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർഥി

ന്യൂഡെൽഹി: കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ പ്രധാമന്ത്രി നരേന്ദ്രമോദിയെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയെ മറികടന്നതാണ് സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുന്നത്.

ശബരിമല സമരത്തെ മുന്നിൽ നിന്നും നയിച്ചത് മണ്ഡലത്തിൽ സഹയാകമാകുമെന്നാണ് ബിജെപി കരുതുന്നത്. കെ.സുരേന്ദ്രന്‍ ചരിത്രമുന്നേറ്റം നടത്തുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ സുരേന്ദ്രനുൾപ്പെട്ടത് താനുൾപ്പെടെയുള്ള നേതാക്കളുടെ ‘ ഇടപെടലിന്‍റെ ഫലമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.