കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ചിട്ടില്ല, കരാറുകാരനെ പുറത്താക്കിയത് ശരിയായ തീരുമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം. റോഡ് ഓട വിവാദത്തില്‍ വിമര്‍ശിച്ചത് കടകംപള്ളി സുരേന്ദ്രനെയല്ലെന്നും കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ ഉഴപ്പിയപ്പോള്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. തിരുവനന്തപുരത്തെ റോഡ് പണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.

തലസ്ഥാന റോഡ് വികസനത്തെ വിമര്‍ശിച്ച കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ മുറിവുണങ്ങാന്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മാര്‍ച്ച് 31ന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും.

പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകും. മുമ്പുണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ സംഭവിച്ചു. എന്തും ചെയ്യാമെന്ന ഹുങ്കോടെയാണ് കരാറുകാരന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മുഹമ്മദ് റിയാസ് പറയുന്നു.