രോഗം ഗുരുതരം, കൈലാസ് നാഥിനായി 100 രൂപ ചലഞ്ചുമായി സഹപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരം കൈലാസ് നാഥ് ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ചികിത്സയ്ക്കായി വലിയ തുക വേണ്ടി വരുന്നതിനാലാണ് ഏവരും കൈകോര്‍ക്കുന്നത്. ചലച്ചിത്ര-സീരിയല്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം മുതല്‍ ഈ സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്.

സഹപ്രവര്‍ത്തകനനായ സജിനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കൈലാസ് നാഥിന്റെ രോഗ വിവരം പുറത്തറിയിക്കുന്നത്. സജിന്റെ പോസ്റ്റ് ഇങ്ങനെ, ‘സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു. TVM SK ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം ഞലിമശ ങലറശരശ്യേ ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്‍കിയാല്‍ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു. പ്രതീക്ഷയോടെ അഡ്മിന്‍ പാനല്‍.

Kailasnadh, SBI TVM, Account number..67015731970, IFCS.SBIN0070690, Name: Dhanya Kailas, Ac No : 100068155732, Bank Name : IndusInd Bank, IFSC : INDB0000363, Branch : Tripunithura, Dhanya (Mob) : 9349517000, മകളുടെ ആണ്’ കൈലാസിന്റെ ഭാര്യ ധന്യയുടെ അക്കൗണ്ട് നമ്പറിലും ഗൂഗിള്‍ പേ വഴിയും പണം അയക്കാവുന്നതാണ്.