മാസ്‌കിനിടയിലൂടെ ഒരു നോട്ടം കണ്ടു,ഒന്നിച്ച് ജീവിക്കണമെന്ന് തിരിച്ചറിഞ്ഞു, പ്രണയ വിവാഹത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍

നടി കാജല്‍ അഗര്‍വാള്‍ അടുത്തിടെയാണ് വിവാഹിതയായത്.ബിസിനസ്സുകാരനായ ഗൗതം കിച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്.ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.ഞാന്‍ സിനിമയില്‍ നിന്നുള്ള ഒരാള്‍ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം.പക്ഷേ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്,പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്ന് കാജല്‍ പറയുന്നു.

കാജലിന്റെ വാക്കുകള്‍ ഇങ്ങനെ,’ഗൗതമും ഞാനും മൂന്നു വര്‍ഷത്തോളം പ്രണയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ ഏഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ആളുകളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോഴാണ്,ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു.ലോക്ഡൗണിനിടയില്‍ ആഴ്ചകളോളം പരസ്പരം കാണാന്‍ കഴിയാതിരുന്നപ്പോള്‍,തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി

‘ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്. അത് പാര്‍ട്ടിക്കിടയിലാവാം,പ്രൊഫഷണലായ കൂടിക്കാഴ്ച്ചയാവാം എങ്ങനെയെങ്കിലും പരസ്പരം കാണാന്‍ ശ്രമിക്കാറുണ്ട്.ഈ ലോക്ഡൗണ്‍ കാലത്ത് ആഴ്ച്ചകളോളം പരസ്പരം കാണാതിരുന്ന സമയത്ത്,ഒരു പലചരക്ക് കടയില്‍ മാസ്‌കിനിടയിലൂടെ ഞങ്ങള്‍ ഒരു നോട്ടം കണ്ടു..ഒന്നിച്ച് ജീവിക്കണമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യര്‍ഥന ആയിരുന്നില്ല.സിനിമയിലൊക്കെ കാണുന്നത് പോലെ വളരെ നാടകീയമായ വിവാഹാഭ്യര്‍ഥനയൊന്നും ഗൗതം നടത്തിയില്ല. അതില്‍ എനിക്ക് നന്ദിയുണ്ട്.കാരണം സിനിമയില്‍ ഒരുപാട് തവണ എനിക്കത് ലഭിച്ചിട്ടുണ്ട്.ഞങ്ങള്‍ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു.അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു.എന്റെ ജീവിതം ചെലവഴിക്കാന്‍ അതിനെക്കാള്‍ കൂടുതല്‍ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു.’