മരണശേഷമാണ് പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞത്, അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വന്നു- കല മാസ്റ്റര്‍

സിനിമാ രം​ഗത്ത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത കരിയർ ​ഗ്രാഫുള്ള നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്ന വന്ന മീന നാൽപത് വർഷമായി കരിയറിൽ തുടരുന്നു. ഒട്ടനവധി ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികമായി അഭിനയിച്ച മീനയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയാണ് മീന.

ഇതിനിടെ മീനയുടെ ഭര്‍ത്താവിനെ കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് കല മാസ്റ്റര്‍. നടി മീനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമായിരുന്നു പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞിരുന്നത്. ഏറെ കാലമായി ശ്വാസകോശവുമായി ബന്ധപ്പെട്ട് സുഖമില്ലാതെ ചികിത്സയിലായിരുന്നു വിദ്യാസാഗര്‍.

അദ്ദേഹത്തിന്റെ അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. അങ്ങനെ 2022 ജൂണിലാണ് താരഭര്‍ത്താവ് അന്തരിക്കുന്നത്. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയിലായ മീനയെ രജനികാന്തിനെ പോലുള്ള നിരവധി തമിഴ് സിനിമാ താരങ്ങള്‍ നടിയുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിച്ചതായി നൃത്തസംവിധായക കൂടിയായ കലാ മാസ്റ്റര്‍ പറഞ്ഞിരുന്നു.

മീനയുടെ ഭര്‍ത്താവിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹം മരിക്കാന്‍ കാരണമെന്നാണ് മുന്‍പ് മാസ്റ്റര്‍ പറഞ്ഞിരുന്നത്. മാത്രമല്ല മീനയുടെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ലൊരു സുഹൃത്തായി എന്നും കൂടെ നിന്നയാളാണ്. അങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ മീന ശരിക്കും അനുഗ്രഹിക്കപ്പെട്ടിരുന്നു. എല്ലായിപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ കുറിച്ച്‌ സംസാരിക്കുമായിരുന്നു