ബാലഭാസ്ക്കർ കേസ്, വാദി സോബി ജോർജിനെ പ്രതിയാക്കി സി.ബി.ഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് സിബിഐ കണ്ടെത്തി. ഡ്രൈവറായ അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെ കേസെടുക്കുമെന്നും സിബിഐ അറിയിച്ചിരുന്നു.

ബാലഭാസ്ക്കർ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും മൊഴിയും നല്കിയ വാദിയെ പിടിച്ച് സി.ബി.ഐ പ്രതിയാക്കിയിരിക്കുന്നു. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് സോബി ഉന്നയിക്കുന്നത്. ബാലഭാസ്കർ കേസ് തെളിയും വരെ യുദ്ധം തുടരും എന്നും ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിത കൊലയാണിതെന്നും സോബി പറഞ്ഞു. ഇനി തന്നെ കള്ള കേസിൽ പെടുത്തി സി.ബി.ഐയോ മറ്റോ കസ്റ്റഡിയിൽ വയ്ച്ച് കൊലപ്പെടുത്താൻ സാധ്യതയും ഉള്ളതായി സോബി വ്യക്തമാക്കി

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് അച്ഛൻ കെ.സി.ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ വ്യക്തമാക്കി. കേസ് മറ്റൊരു സംഘം അന്വേഷിക്കണമെന്നും മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ.സി. ഉണ്ണി പറഞ്ഞു.