സായ്കുമാറിന്റെ മടിയിലിരുന്ന് കല്യാണി, ചിത്രങ്ങൾ വൈറൽ

ബിന്ദു പണിക്കരുടെ മകൾ കല്യാണിക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ നിറ സാന്നിധ്യമാണ് താരപുത്രി. ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കല്യാണി ഇപ്പോൾ ഡാൻസ് വീഡിയോകളുമായി സജീവമാണ്. കല്യാണിയുടെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വൈറലുമാണ്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സായ്‌കുമാറിന്റെ മടിയിൽ ഇരുന്നുകൊണ്ടുള്ള ചിത്രങ്ങൾ കല്യാണി കല്യാണി തന്നയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.