മകനെപ്പോലും മറന്ന് അവൾ അയാളിലേക്ക് മാത്രം ചുരുങ്ങി, അയാൾ ഉപേക്ഷിച്ചപ്പോൾ മരണത്തെക്കുറിച്ച് ചിന്ത, ഒടുവിൽ ജീവിതത്തിലേക്ക്

ഒരുപാട് സ്വപ്നങ്ങളുമായി അവൾ അയാളുടെ ജീവിതത്തിലേക്ക് കയറിച്ചെന്നു പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അയാൾ അവളെ ഒരുപാട് ഉപദ്രവിച്ചു ഒരു കുഞ്ഞു ജനിക്കും വരെ അയാൾ നന്നാവും എന്ന് കരുതി അവൾ ക്ഷമിച്ചു അത്രേ എന്നാൽ അയാൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല കുഞ്ഞിനെ എടുത്ത് അവൾ തെരുവിലേക്കിറങ്ങി ഒരു വാടക വീട് സംഘടിപ്പിച്ചു. ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കി തൊട്ടടുത്ത സ്റ്റഡി സെന്റർ ഇലെ അദ്ധ്യാപകനുമായി അവൾ വീണ്ടും പ്രണയത്തിലായി, ആ യുവതിയെ ജീവിതത്തിലേക്ക് തിരികെകയറ്റിയ കഥ സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായി കുറിക്കുകയാണ് കണ്മണി ദാസ് എന്ന യുവതി.

കുറിപ്പിങ്ങനെ

ആറുമാസം മുൻപ് കൊച്ചിയിലെ കടവന്ത്ര എന്ന സ്ഥലത്തുനിന്നും അമല എന്ന പെൺകുട്ടി ( സാങ്കല്പിക നാമം ) അർദ്ധ രാത്രി രണ്ടുമണിക്ക് എന്നെ വിളിക്കുന്നു മുഖപുസ്തകത്തിലെ പരിചയമാണ് എന്നെ വിളിക്കാൻ അവളെ പ്രേരിപ്പിച്ചത് ഉറക്ക ഗുളികകൾ കഴിച്ചു ആത്മഹത്യ ചെയ്യാൻ പോകുന്നതിന് തൊട്ടുമുൻപാണ് അവൾ എന്നെ വിളിക്കുന്നത് അവൾ സംസാരിച്ചു തുടങ്ങും മുമ്പേ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി ചെറിയ മകനെ ശബ്ദമുണ്ടാക്കാതെ മാറ്റിക്കിടത്തി ഞാൻ അവളോട് സംസാരിക്കാൻ തയ്യാറായി അവൾ പറയാൻ തുടങ്ങി മാഡം ഞാൻ മരിക്കാൻ പോവുകയാണ് എനിക്ക് ശ്വാസം പോലും എടുക്കാൻ ആകാത്ത വിധം ഞാൻ തളർന്നു പോയിരിക്കുന്നു അവസാന ശ്രമം എന്ന നിലയിൽ ഞാൻ നിങ്ങളെ വിളിക്കുകയാണ് ശരി കാര്യം പറയൂ എന്നു ഞാൻ പറഞ്ഞു അവൾ പറയുവാൻ തുടങ്ങി അച്ഛനും അമ്മയും അവൾക്കു ചെറുപ്പത്തിലെ നഷ്ടമായി അത്രേ അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിച്ചത് അവിടുത്തെ ജീവിതം ദുസ്സഹമായപ്പോൾ അവൾ ഹോസ്റ്റലിലേക്ക് മാറി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അമ്മാവൻ അവളെ വിവാഹം ചെയ്തു പറഞ്ഞയച്ചു ഒരുപാട് സ്വപ്നങ്ങളുമായി അവൾ അയാളുടെ ജീവിതത്തിലേക്ക് കയറിച്ചെന്നു പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അയാൾ അവളെ ഒരുപാട് ഉപദ്രവിച്ചു ഒരു കുഞ്ഞു ജനിക്കും വരെ അയാൾ നന്നാവും എന്ന് കരുതി അവൾ ക്ഷമിച്ചു അത്രേ എന്നാൽ അയാൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല കുഞ്ഞിനെ എടുത്ത് അവൾ തെരുവിലേക്കിറങ്ങി ഒരു വാടക വീട് സംഘടിപ്പിച്ചു

കൊച്ചിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കി തൊട്ടടുത്ത സ്റ്റഡി സെന്റർ ഇലെ അദ്ധ്യാപകനുമായി അവൾ പ്രണയത്തിലായി പ്രണയം തലയ്ക്കു പിടിച്ചപ്പോൾ കുഞ്ഞിനെ അവൾ ഊട്ടിയിലെ ബോർഡിങ് ചേർത്തു അയാൾ അവളുടെ ഫ്ലാറ്റിലെ നിത്യ സന്ദർശകനായി അയാൾക്ക് ഒരു ഭാര്യയും മകളും ഉണ്ടായിരുന്നു പത്തുവർഷം അവൾ സന്തോഷത്തോടെ അയാളോടൊപ്പം ജീവിച്ചു അത്രേ ഈ പത്തു വർഷത്തിനുള്ളിൽ മകനുൾപ്പെടെ എല്ലാ ബന്ധങ്ങളിൽ നിന്നും അവൾ അകന്നു അയാളിലേക്ക് മാത്രം ചുരുങ്ങി അവൾ കൂടുതൽ പൊസസീവ് ആവാൻ തുടങ്ങി അയാൾ അവളെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തു അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഇതായിരുന്നു അവൾ പറഞ്ഞ അവളുടെ സ്റ്റോറി…( ഒരുപാടു വിശദീകരണങ്ങൾ ഉണ്ടായെങ്കിലും ചുരുക്കി ഞാൻ നിങ്ങളോട് പറയുന്നു )ഞാൻ എല്ലാം കേട്ടു ഒടുവിൽ അവളോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു ചിലത് സൂചിപ്പിക്കാം ആദ്യമായി ഞാനവളോട് ചില ചോദ്യങ്ങൾ ചോദിച്ചു നിങ്ങൾക്ക് സ്വന്തമായി വീട് ഉണ്ടോ?

ബാങ്ക് ബാലൻസ് എത്രയുണ്ട്? വാടകയിൽ ആണെങ്കിൽ എത്രകാലമായി വാടക പെന്റിങ് ഉണ്ട്?നിങ്ങൾക്ക് ലഭിക്കാതെപോയ സ്നേഹത്തിന്റെ പേരിൽ നിങ്ങൾ മാനസികമായി അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞ ആരുമില്ലാത്ത മകനെ നിങ്ങൾ ചേർത്തുപിടിച്ചുവോ? എല്ലാത്തിനും അവൾ ഇല്ല എന്നാണ് ഉത്തരം നൽകിയത്!!ഞാൻ പിന്നെയും പറഞ്ഞു ഇത്രയും കേട്ടതിൽ നിങ്ങൾ ഒരു തികഞ്ഞ പരാജയമാണ് എന്നിട്ടും നിങ്ങൾ പറയുന്നു എന്റെ ഭാഗത്തു ഒരു തെറ്റുമില്ല എന്ന്.. അയാൾക് വീടുണ്ടോ? ബാങ്ക് ബാലൻസ് ഉണ്ടോ? കറുണ്ടോ? സ്വന്തമായി വരുമാനം ഉണ്ടോ? ഭാര്യയും ആയാളും സന്തുഷ്ടമായാണോ ജീവിക്കുന്നത്?നിങ്ങൾ നോക്കികാണുന്ന അയാളുടെ ജീവിതം മനോഹരമാണോ? എല്ലാത്തിനും അതെ എന്നായിരുന്നു.ഉത്തരം .പിന്നെയും ഞാൻ അവളെ ഒരുപാടു യഥാർത്യങ്ങളിലൂടെ ആ അർധരാത്രിയിൽ കൈപിടിച്ചു നടത്തിച്ചു.. പക്ഷെ അവളുടെ ഹൃദയത്തെ പിടിച്ചു നിർത്താൻ എനിക്കായില്ല… സമയം മൂന്നരയോട ടുത്തു… ചെറിയ മകൻ ഉറക്കം വരാതെ ചിണുങ്ങുന്നു മകന്റെ അടുത്തുപോയി ഫോൺ കട്ടുചെയ്യാതെ തട്ടിയുറക്കി വീണ്ടും ഞാൻ പറഞ്ഞു…. ഒരു തികഞ്ഞ പരാജയമാണ് നിങ്ങൾ…മരണം അർഹിക്കുന്നു!!!””പക്ഷെ മരിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കില്ല☺️ എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളെ സ്നേഹിച്ചിട്ടുണ്ടോ? കണ്ണാടിയിൽ നിങ്ങളുടെ കണ്ണിൽ നോക്കി ആസ്വദിച്ചിട്ടുണ്ടോ? ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുക സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവാതെ നോക്കുക കേറിക്കിടക്കാൻ ഒരു വീടെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക..

നിങ്ങളുടെ മകനെ ബോഡിങ്ങിൽ നിന്നും തിരിച്ചു കൊണ്ട് വരിക നിങ്ങൾ തേടി അലയുന്ന കാമുകന്റെ സ്നേഹം പോലെഅല്ലെങ്കിൽ അതിനേക്കാൾ മഹത്തരമായ ഒരമ്മയുടെ സ്നേഹം നിങ്ങളുടെ മകന് ആവശ്യമാണ്…എത്ര രാത്രികളിൽ നിങ്ങളുടെ മകൻ സ്നേഹത്തിനായി കേണിട്ടുണ്ടാവും.. അവൻ തലയണയിൽ മുഖം അമർത്തി ആരോടും പറയാതെ തേങ്ങിയിട്ടുണ്ടാവും… സ്വാർത്ഥത തലയ്ക്കു പിടിച്ച നിങ്ങൾ നിങ്ങളെക്കുറിച്ച് മാത്രമാണ് ഓർക്കുന്നത്…അപ്പോഴും അവർ സതൃപ്തയായില്ല… ഇവരെ പോലെ യഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരാളോട് ഇനിയും എന്താണ് പറയേണ്ടത്.. ഞാൻ ആലോചിച്ചു… എന്നെ വിളിച്ച സ്ഥിതിയ്ക്ക് അവരെ അപ്പോൾ പിടിച്ചു നിർത്തേണ്ടത് സഹജീവി എന്ന നിലയിൽ ഒരാവശ്യം ആയി തോന്നി… കാരണം ലഭിക്കാതെ പോയ പലതിന്റെയുംപേരിൽ അവൾ ഇന്ന് യാചകിയാണ്..

പണത്തിനു സ്നേഹത്തിനു നല്ലപ്രവർത്തികളുടെപോരായ്മയ്ക്ക്… അന്ധമായ സ്നേഹതാൽ അവൾക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു അവൾക് ഈ അവസ്ഥയിൽ നിന്നും കര കയറണമെങ്കിൽ അയാളോട് വെറുപ്പും വാശിയും തോന്നണം അത് ക്രിയെ റ്റു ചെയ്യാനായി ഞാൻ പറഞ്ഞു നിങ്ങളുടെ ഊർജം മുഴുവൻ സ്നേഹത്തിന്റെ രൂപത്തിൽ അയാളിലേക്ക് ഒഴുകുകയാണ് നിങ്ങൾ വീണ്ടും വീണ്ടും ശ്വാസം എടുക്കുന്നത് പോലും അയാൾക്ക്‌ വേണ്ടിയായിരുന്നു നിങ്ങൾ നിങ്ങള്ക്ക് വേണ്ടി ശ്വസിക്കാൻ പോലും മറന്നു പോയിരിക്കുന്നു അയാൾ വിട്ടു പോയപ്പോൾ ശ്വസിക്കാൻ പോലും സാധിക്കാതെ നിങ്ങൾ മരണത്തെ ആശ്രയിക്കുന്നു.. നിങ്ങളുലൂടെ അയാളിലേക്ക് ഒഴുകുന്ന ഊർജം മുഴുവൻ അയാളുടെ പാതിയായ ഭാര്യയായിലേക്ക് ഒഴുകുന്നു… അപ്പോഴോ അയാളുടെ ജീവിതം ഭാര്യയോടൊപ്പം കൂടുതൽ മനോഹരം ആകുന്നു… അയാളുടെ ഭാര്യ കൂടുതൽ സുന്ദരിയും സന്ദോഷവതിയും ആകുന്നു… നിങ്ങളോ ഊർജം നഷ്ടപ്പെട്ടു ഒന്നിനും കൊള്ളാതെ സ്വന്തം മകനെപ്പോലും ഉപേക്ഷിച്ചു…. നാളെ ഈ വാടക വീട് പോലും നഷ്ടപ്പെട്ടു തെരുവിലേക്ക് ഇറങ്ങേണ്ടി വരും… ☺️അവളൊരു ദീർഘാനിശ്വാസം എടുത്തു.ഇങ്ങനെ പറഞ്ഞു…അങ്ങനെ ഇപ്പോൾ ഞാൻ കാരണം ഒരുവളും സന്തോഷിക്കണ്ട… എന്റെ ഊർജം ഞാനിനി ഒരുത്തനും വേണ്ടി കളയില്ല എനിക്കു മരിക്കണ്ട…. എനിക്ക് ജീവിക്കണം.. ബാലിശം എന്ന് തോന്നാം എന്നാലും അതേറ്റു…എനിക്കു ജീവിക്കണം എന്ന് പുലമ്പി അവൾ ഉറങ്ങി പോയി കുറെ ദിവസങ്ങൾക്കു ശേഷം അവൾ അന്ന് ആദ്യമായി ഉറങ്ങി ☺️എന്റെ ഉറക്കംആ രാത്രി നഷ് ടപ്പെട്ടെങ്കിലും ഒരാളെങ്കിലും നമ്മൾ കാരണം സമാധാനമായി ഉറങ്ങുന്നു എന്നത് ആനന്ദമാണ്

രാവിലെ ജീവിക്കാൻ തുടങ്ങിയ ആത്മവിശ്വാസത്തിൽ അവൾ എന്നെ വിളിച്ചു… നന്ദിപറഞ്ഞു..ആറു മാസങ്ങൾക്ക് ശേഷം അവൾ എന്നെ വീണ്ടും വിളിച്ചു മാഡം അന്ന് നിങ്ങൾ പറഞ്ഞത് ഒരു മാജികൽ വേഡ്‌സ്ആയിരുന്നു.. ഞാൻ അത് റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട് ഇടയ്ക്ക് അത് കേൾക്കും അപ്പോൾ എനിക്ക് വല്ലാത്തൊരു ഊർജ്ജമാണ്.. ഞാൻ പറഞ്ഞു അത് മാജിക് ഒന്നും ആയിരുന്നില്ല ആ രാത്രിയിലെ നിങ്ങളുടെ വേദനയോടുള്ള എന്റെ നിസ്വാർത്ഥ സ്നേഹമായിരുന്നു ☺️ഒരാളിലേക്കു മാത്രം ചുരുങ്ങാതെ നിങ്ങളും ഇതുപോലെ ഒരുപാടാളു കൾക്ക് വേണ്ടി സ്നേഹം പകരുക…പ്രണയം സ്നേഹം രതി എല്ലാം നല്ലത് തന്നെ പക്ഷെ മിതമായ രീതിയിൽ.. ☺️ഇന്നവൾ കൊച്ചിയിൽ കടവന്ത്രയിൽ സ്വന്തം പേരിൽ കഫെ നടത്തുന്നു… ☺️യൂട്യൂബ് ചാനൽ തുടങ്ങി ഒരു പാട് ഫോളോവെർസ്മായി മുന്നേറുന്നു.. അവളൊരു മോട്ടിവേഷൻ സ്പീകർ കൂടിയാണ് ഇപ്പോൾ… ഇതുഇവിടെ എഴുതണം എന്ന് തോന്നി എന്റെ മുഖപുസ്തകത്തിലെ പലരുടെയും സുഹൃത്തു കൂടിയാണവൾ…. പ്രിയപ്പെട്ട അമലാ ഒരിക്കൽ കൂടി വിജയാശംസകൾ ഒപ്പം ഒരുപാടു അമലമാർക്ക് ഒരു മോട്ടിവേഷനും ജീവിക്കൂ ജീവിച്ചു കാണിക്കൂ എന്നൊന്നും പറയാനില്ല ആരെയും കാണിക്കാനല്ല നിങ്ങൾ നിങ്ങൾക്കായി മാത്രം ജീവിക്കുക ചങ്കൂറ്റത്തോടെ പെണ്ണിനോട് മാത്രമല്ല … ഓരോ മനുഷ്യരോടും