തലശ്ശേരിയിൽ RSS പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരിക്കടുത്ത് മൂഴിക്കരയിൽ RSS പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്.ശ്രേയസിൽ ഷാജി ശ്രീധരൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.  വീടിൻ്റെ തറയിലാണ് ബോംബ് പതിച്ചത്. തറക്കും സമീപത്ത് നിർത്തിയിട്ട വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ ന്യൂ മാഹി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചു.

ഏറെക്കാലമായി സമാധാന അന്തരീക്ഷത്തിൽ ആയിരുന്ന തലശേരിയുടെയും സമീപ പ്രദേശങ്ങളുടേയും ഒക്കെ അസ്വസ്ഥതയ്ക്ക് വീണ്ടും ചിലർ കാരണം ഉണ്ടാക്കി വയ്ക്കുകയാണ്‌. കഴിഞ്ഞ രാത്രി മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം തലശേരിയിൽ നടന്നിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ ബോംബ് സ്ഫോടന വാർത്തയാണ്‌ വരുന്നത്.വീടിനും മുറ്റത്ത് പാർക്ക് ചെയ്ത വാഹനത്തിനും കേടുപാടുകൾ ഉണ്ട്. ആക്രമികൾ ഓടി രക്ഷപെടുകയായിരുന്നു.

ആരോപണം ഉയരുന്നത് ഇങ്ങിനെ

സഹകരണ ബാങ്ക് തട്ടിപ്പിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനായി കണ്ണൂരിൽ സി പി എം – ആർ എസ് എസ് കലാപം സൃഷ്ടിക്കാൻ സി പി എം പദ്ധതി എന്ന് ആരോപണം സോഷ്യൽ മീഡിയയിൽ സജീവം.  കണ്ണൂരിൽ ആർ എസ് എസുകാർക്കു നേരേ ആക്രമണങ്ങൾക്ക് സി പി എം ജില്ലാ നേതൃത്വം പച്ചക്കൊടി കാട്ടി. ഉഭയകക്ഷി സമാധാന ഉടമ്പടി അനുസരിച്ച് കണ്ണൂരിൽ സി പി എം‌ – ആർ എസ് എസ് സംഘർഷങ്ങൾ അവസാനിപ്പിച്ചിരുന്നു.

സഹകരണ ബാങ്ക് വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന പാർട്ടി അണികളുടെ ശ്രദ്ധ സംഘർഷത്തിലേക്ക് തിരിച്ചു വിട്ട് ഒപ്പം നിർത്തുകയെന്നതാണ് സി പി എം തന്ത്രം. തൃശൂരിലും ഇതേ അടവ് പ്രയോഗിക്കാൻ സാധ്യതയുണ്ട്.അക്രമണവും തിരിച്ചടിയും തുടർന്ന് പ്രസ്താവന യുദ്ധവും ആയാൽ ബാങ്ക് തട്ടിപ്പിൽ നിന്ന് രക്ഷപെടാം എന്നും കരുതുന്നു