കേരളം ആരു ഭരിക്കും, ആരു മുഖ്യമന്ത്രിയാകും, ജനകീയ സർവേയുമായി കർമ ന്യൂസ്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർമ ന്യൂസ് നടത്തുന്ന ജനകീയ സർവ്വേയിൽ ആർക്കും പങ്കെടുക്കാം. സുതാര്യമായും ജനകീയമായും രഹസ്യമായും പി ആർ വർക്ക് ഒന്നും ഇല്ലാതെ ജനം വിലയിരുത്തുന്ന ഈ സർവേയിൽ നിങ്ങൾക്കും അവസരം.കർമ്മ ന്യൂസ് 140 നിയോജക മണ്ഡലങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്ന സർവേ ഫലം ഏപ്രിൽ 3 നു പുറത്ത് വിടുന്നു. തുടർ ഭരണം ഉണ്ടാകുമോ, സർക്കാർ മാറുകയാണെങ്കിൽ ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കും. ആർക്കാണ്‌ മുഖ്യമന്ത്രി ആകാൻ കൂടുതൽ സാധ്യത.

ജനങ്ങൾ പറയുന്നു…. തുടർ ഭരണമോ, ഭരണ മാറ്റമോ? പിണറായി വിജയനോ, ഉമ്മൻ ചാണ്ടിയോ, ഇ ശ്രീധരനോ, രമേശ് ചെന്നിത്തലയോ ആരാകും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി. ഈ സർവേയിൽ നിങ്ങൾക്കും പങ്കെടുക്കാം. കർമ്മ ന്യൂസിന്റെ 3 സംഘങ്ങൾ 140 മണ്ഡലങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ മണ്ഡലത്തിലേയും വോട്ടർമാരേ നേരിട്ട് ബന്ധപ്പെടുന്നത് കൂടാതെ എല്ലാ ജനങ്ങൾക്കും അഭിപ്രായം അറിയിക്കാൻ അവസരം ..കർമ്മ ന്യൂസിന്റെ +91 86069 33944 നംബറിൽ വാട്സപ്പ് ചെയ്യാം., [email protected] ഇമെയിലിലോ, ഫേസ്ബുക്ക് ഇൻ ബോക്സിലോ അഭിപ്രായം രേഖപ്പെടുത്താം.

അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. അഭിപ്രായം രേഖപ്പെടുത്തേണ്ടത്,ആദ്യം നിയമ സഭാ മഢലം രേഖപ്പെടുത്തുക, തുടർന്ന് എ ൽ.ഡി. എഫ് എന്നോ യു ഡി എഫ് എന്നോ, എൻ ഡി എ എന്നോ  ഇതിൽ ഒരു മുന്നണിയുടെ പേർ മാത്രം രേഖപ്പെടുത്തുക, ഭാവി മുഖ്യമന്ത്രിയുടെ പേരും രേഖപ്പെടുത്തുക.

വീണ്ടും ഓർമ്മിപ്പിക്കട്ടേ..നിങ്ങളുടെ നിയമ സഭാ സീറ്റിന്റെ പേർ, മുന്നണിയുടെ പേർ, മുഖ്യുമന്ത്രിയുടെ പേർ…ഈ മൂന്ന് കാര്യങ്ങൾ മാത്രമേ മെസേജ് ചെയ്യാവൂ. പ്രത്യേകം പറയട്ടേ…മെസേജുകൾ മാത്രമേ അയക്കാവൂ.ഒരു നമ്പറിൽ നിന്നും ഒരു മെസേജ് മാത്രം. ഇമെയിലാണ് ചെയ്യുന്നത് എങ്കിൽ ഒരു മെയിൽ ഐ ഡിയിൽ നിന്നും ഒരു മെയിൽ മാത്രം. പരസ്യമായി ജനങ്ങളെ അറിയിച്ച് നടക്കുന്ന ഈ വമ്പിച്ച കേരളത്തിലേ ഏറ്റവും വലിയ ജനകീയ സർവേയിൽ പങ്കെടുക്കുക , ഇതിന്റെ ഫലം ഏപ്രിൽ മൂന്നിന് പുറത്ത് വിടും