കണ്ണൂരിൽ യു ഡി എഫ് മുന്നേറ്റം, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കും- കർമ്മ ന്യൂസ് സർവ്വേ

കർമ്മ ന്യൂസിന്റെ ജനകീയ തിരഞ്ഞെടുപ്പ് സർവേയിൽ കണ്ണൂർ കാസർകോട് ജില്ലയുടെ ഫലമാണ്‌ ഇപ്പോൾ പറയുന്നത്. കാസർഗോഡ് ആകെ 5മണ്ഡലങ്ങളാണുള്ളത്. മഞ്ചേശ്വരം, കാസർഗോഡ്,ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മഢലങ്ങളാണ്‌. മഞ്ചേശ്വരത്ത് ചരിത്രം മാറ്റി എഴുതും. ബിജെപി സ്ഥനാർഥി കെ സുരേന്ദ്രൻ വിജയിക്കും. അഭിപ്രായ സർവേയിൽ പങ്കെടുത്ത 41% പേരും അഭിപ്രായപ്പെട്ടത് കെ സുരേന്ദ്രന്റെ വിജയം ആണ്‌. 35 ശതമാനം പേരാണ്‌ യു ഡി എഫ് വിജയം പ്രവചിക്കുന്നത്. അതേ സമയം മഞ്ചേശ്വരത്ത് ഇടത് മുന്നണി മൂന്നാം സ്ഥാനത്താണ്‌. കെ സുരേന്ദ്രൻ 2000ത്തിലധികം വോട്ടുകൾക്ക് മഞ്ചേശ്വരത്ത് വിജയിക്കും. നേരിയ ഭൂരിപക്ഷം എന്നതിനാൽ തന്നെ ഇനിയും അടിയൊഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കാസർകോട് യു ഡി എഫിനു 2 സീറ്റുകൾ ലഭിക്കുമ്പോൾ നിലവിൽ ഉള്ള മഞ്ചേശ്വരം നഷ്ടപെടും. ഇടത് മുന്നണി കാസർഗോട് ജില്ലയിൽ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സീറ്റുകളിൽ ഒതുങ്ങും. അതായത് കാസർകോട് നിന്നും യു ഡി എഫിനു മുൻ തവണത്തേ അപേക്ഷിച്ച് നേട്ടം ഇല്ല. ഇടത് മുന്നണിക്കാവട്ടേ ഒരു സീറ്റ് കുറയുകയും ചെയ്യും.കഴിഞ്ഞ തവണത്തേ പോലെ ഈ തവനയും യു ഡി എഫിനു 2 സീറ്റുകൾ മാത്രം ആയിരിക്കും. ചുരുക്കത്തിൽ വൻ രാഷ്ട്രീയ അട്ടിമറികൾ കാസർകോട് നിന്നും കേരള ഭരണത്തിന്റെ ക്ലൈമാക്സിലേക്ക് കാര്യമായി അലയടിക്കുന്നില്ല. ഇടത് മുന്നണിക്ക് ഒരു സീറ്റിന്റെ നഷ്ടവും ഉണ്ടാകും

കാസർകോട്

യു ഡി എഫ് 2

എൽ ഡി എഫ് 2

എൻ ഡി എ 1

കണ്ണൂർ ആകെ സീറ്റുകൾ 11 സീറ്റുകൾ ആണ്‌. മലബാറിന്റെ പ്രധാന ജില്ല മാത്രമല്ല ഇടത് കോട്ടയും കൂടിയാണ്‌ കണ്ണൂർ. ഇവിടെ 11 ൽ നിലവിൽ 8 സീറ്റുകളും ഇടത് മുന്നണിക്കാണ്‌. കണ്ണൂരിൽ ഏറ്റവും പ്രധാനമായ കാര്യം ഇരട്ട ചങ്കൻ എന്നും അടുത്ത മുഖ്യമന്ത്രി എന്നും ഇടത് മുന്നണി ഉയർത്തി കാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമാണ്‌. എന്നാൽ 2016ലെ ഭൂരിപക്ഷം അദ്ദേഹത്തിനു നിലനിർത്താൻ ആവില്ല. ധർമ്മടത്ത് നിന്നും പിണറായി വിജയൻ വിജയിക്കും എന്ന് സർവേ പറയുമ്പോൾ ധർമ്മടത്ത് ഏറ്റവും പ്രധാന കാര്യം കോൺഗ്രസിനെ തള്ളി ബിജെപി അവിടെ രണ്ടാം സ്ഥാനത്തേക്ക് വരും എന്നാണ്‌. മുഖ്യമന്ത്രിയുടെ മഢലത്തിൽ ബിജെപിയുടെ ഏറ്റവും വലിയ ഒരു കരുത്തൻ സി കെ പത്മനാഭനാണ്‌ സ്ഥനാർഥി.മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറയാൻ വാളയാറിലെ അമ്മയുടെ മൽസരവും കി.പി.എമ്മിലെ ജയരാജന്മാരുടെ നിശബ്ദ വിപ്ലവവും കാരണമാകും എന്നും കരുതുന്നു.

കണ്ണൂരിൽ ഇടത് മുന്നണിയിൽ നിന്നും കണ്ണൂർ സീറ്റ് യു ഡി എഫ് പിടിച്ച് വാങ്ങും. ഇത് യു ഡി എഫിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാത്രമാണ്‌ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ യു ഡി എഫിനു ഈ സീറ്റ് നഷ്ടമാകുന്നത്. യു ഡി എഫ് നേതാവ് സതീശൻ പാച്ചേനി ഇവിടെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് രേഖപ്പെടുത്തുന്നത് 70% ആളുകളാണ്‌. പേരാവൂർ, ഇരിക്കൂർ സീറ്റുകൾ യു ഡി എഫ് നിലനിർത്തുകയും കൂത്തുപറമ്പ് ജനതാ ദളിൽ നിന്നും യു ഡി എഫ് തിരികെ പിടിക്കും. മുമ്പ് ഇവിടുത്തേ യു ഡി എഫ് എം.എൽ.എ ആയി യു ഡി എഫ് മന്ത്രിയും ആയ കെ പി മോഹനൻ ആണിപ്പോൾ ഇടത് മുന്നണിക്കായി മൽസരിക്കുന്നത്. കൂത്തുപറമ്പ് ഇടത് മുന്നണിക്ക് നഷ്ടം ആകുന്നതോടെ കണ്ണൂരിൽ 5 സീറ്റുകൾ യു ഡി എഫ് പിടിക്കും. അഴിക്കോട് കെ എം ഷാജി വിജയിക്കും. ഇക്കുറി ശക്തമായ മൽസരം അല്ല അഴിക്കോട്. അതിനാൽ തന്നെ കെ എം ഷാജിയുടെ ഭൂരിപക്ഷം കൂടും. മട്ടന്നൂരിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ വിജയിക്കും എന്ന് പറയുന്നവർ 80 % ശതമാനം ആണ്‌. ഇതനുസരിച്ച് കെ കെ ശൈലജക്ക് 20000ത്തിലേറെ വോട്ടിറ്റെ ഭൂരിപക്ഷം ലഭിക്കാനും സാധ്യതയുണ്ട്. തളിപറമ്പ്, പയ്യന്നൂർ, തലശേരി, കല്യാശേരി ഇവിടങ്ങളിൽ ഇടത് മുന്നണി വിജയിക്കും

എൽ ഡി എഫ്- 6

യു ഡി എഫ് 5