10 ബിജെപി എംഎൽഎമാരെ സസ്പൻഡ് ചെയ്ത് കർണ്ണാടക സ്പീക്കർ

കർണാടക നിയമസഭയിൽ അസഭ്യവും അനാദരവു കാട്ടി എന്ന് ചൂണ്ടിക്കാട്ടി 10 ബിജെപി എംഎൽഎമാരെ സ്പീക്കർ യു ടി ഖാദർ ബുധനാഴ്ച സസ്പെൻഡ് ചെയ്തു.ഡോ സി എൻ അശ്വത് നാരായൺ, വി സുനിൽ കുമാർ, ആർ അശോക, അരഗ ജ്ഞാനേന്ദ്ര (എല്ലാവരും മുൻ മന്ത്രിമാർ), ഡി വേദവ്യാസ കാമത്ത്, യശ്പാൽ സുവർണ, ധീരജ് മുനിരാജ്, എ ഉമാനാഥ് കൊട്ടിയൻ, അരവിന്ദ് ബെല്ലാഡ്, വൈ ഭരത് ഷെട്ടി എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാർ.ജൂലൈ മൂന്നിന് ആരംഭിച്ച നിയമസഭാ സമ്മേളനം ജൂലൈ 21ന് അവസാനിക്കും.

സഭയിൽ അരങ്ങേറിയ ബഹളങ്ങൾക്കും വെല്ലുവിളികൾക്കും ശേഷമായിരുന്നു നടപടി.കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി.യുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഘർഷഭരിതമായ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങൾ തടസ്സപ്പെടുത്താൻ സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.എം‌എൽ‌എമാർ മര്യാദയില്ലാത്തതും അനാദരവുള്ളതുമായ പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത് എന്ന് സ്പീക്കർ പറഞ്ഞു