മലയാളികൾ കർണാടക കോൺഗ്രസിൽ സ്ഥാനമാനങ്ങൾ കൈയടക്കുന്നതിൽ കർണാടക കോൺഗ്രസിൽ കടുത്ത അമർഷം

ബാംഗ്ലൂർ. കർണാടകയിൽ കോൺഗ്രസിന് അധികാരം കിട്ടിയതിന് പിന്നാലെ കേരളത്തിൽ സ്ഥാനങ്ങൾ ഒന്നും കിട്ടാതെ പുറം തള്ളപ്പെട്ട നേതാക്കൾ കൂട്ടത്തോടെ കർണാടകയിലെ നേതാക്കളെ സ്വാധിനിച്ച് പാർട്ടി ഭാരവാഹിത്വം നേടിയെടുത്ത് അധികാര കേന്ദ്രങ്ങളിൽ കൈകടത്തുന്നതിനെതിരെ കർണാടക കോൺഗ്രസിൽ കലാപത്തിന് തീ കൊളുത്തുന്നു. കന്നഡ സംസാരിക്കാൻ പോലും അറിയാൻ കഴിയാത്ത മലയാളികൾ ബാംഗ്ലൂരിലും, കർണാടകയുടെ വിവിധ ജില്ലകളിലും എത്തി സംസ്ഥാന ഭാരവാഹിത്വം നേടിയെടുത്ത് കേന്ദ്ര പദവികളിലേക്ക് പോകുന്നതിന് എതിരെ കടുത്ത അമർഷമാണ് കർണാടകയിലെ നേതാക്കൾക്ക് ഉള്ളത്.

കണ്ണൂർ സ്വദേശിയായ ബ്രിജേഷ് ഡി കെ കർണാടക കോൺഗ്രസിന്റെ പോഷക സംഘടനയായ മൈനോരിറ്റി ഡിപ്പാർട്മെന്റിൽ ഡിസിസി സെക്രട്ടറിയായി വന്നതിന് പിന്നാലെ ഇദ്ദേഹം കർണാടക സ്റ്റേറ്റ് മൈനോരിറ്റി ഡിപ്പാർട്മെന്റ് വൈസ് പ്രസിഡണ്ട്‌ ആയി സ്ഥാന കയറ്റം ലഭിച്ചു. ഇപ്പോൾ ബ്രിജേഷ് നാഷണൽ മൈനോരിറ്റി വൈസ് പ്രസിഡന്റായി ചുമത വഹിക്കുന്നു. കർണാടകയിലെ സാധാരണ കോൺഗ്രസ്‌ പ്രവർത്തകർ രാപകലോളം പാർട്ടിക്ക് വേണ്ടി കഷ്ടപെടുകയും, സ്ഥാനമാനങ്ങൾ കന്നഡ അറിയാത്ത ബ്രിജേഷിനെ പോലെയുള്ളവർ തട്ടിയെടുക്കുകയും ചെയ്യുന്നു.

ബ്രിജേഷ് എ ഐ സി സി കോർഡിനേറ്റർ എന്ന് പേര് നൽകി കേരളത്തിലെ പ്രമുഖ മാധ്യങ്ങൾക്ക് വാർത്ത നൽകി തട്ടിപ്പ് നടത്തുകയും, ഇതേ സംബന്ധിച്ച് ബ്രിജേഷിനോട് ചോദിച്ചപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റായി വന്നതാണ് എന്ന് ബ്രിജേഷിന്റെ വാദം. എ ഐ സി സി കോർഡിനേറ്റർ എന്ന പേരിൽ ഡൽഹിയിലും വാർത്തകളും, പത്ര സമ്മേളനങ്ങളും നൽകിയതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ ഉത്തരം ഇല്ലായിരുന്നു. എന്നാൽ കന്നഡ ഭാഷ എഴുതാനോ, വായിക്കാനോ അറിയാത്ത ബ്രിജേഷിന് എതിരെ ഇതിനോടകം കന്നഡ സംഘടനകൾ രംഗത്ത് വന്നു. കന്നഡ ദക്ഷിണ വേദിയാണ് ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.

കന്നഡ വായിക്കാനും എഴുതാനും അറിയാത്തവർ ഇത്തരം താക്കോൽ സ്ഥാനങ്ങളിൽ കയറി പറ്റിയാൽ ശക്തമായ പ്രക്ഷോഭവും ഇത്തരം ആളുകളെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കന്നഡ രക്ഷ വേദി നേതാക്കൾ. കേരളത്തിലെ നേതാക്കൾ വരുമ്പോൾ സൽക്കരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം നേതാക്കളുടെ നിയമനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ബ്രിജേഷിനെ പോലെ ഉള്ളവർ വിസിറ്റിംഗ് കാർഡ് പ്രിന്റ് ചെയ്ത് വിസിറ്റിംഗ് കാർഡിൽ മാത്രം ഒതുങ്ങുന്ന ഇത്തരം മലയാളികളെ കർണാടകയിൽ ആവശ്യമില്ലായെന്നും, കന്നഡ അറിയാവുന്ന നേതാക്കൾ മാത്രം ഇവിടെ മതിയെന്നും കന്നഡ രക്ഷ വേദി നേതാക്കൾ പറയുന്നു.

നിരവധി പ്രഷോഭങ്ങൾ നടത്തി ശ്രദ്ധേയരായ ഈ സംഘടന വരും ദിവസങ്ങളിൽ കർണാടക കോൺഗ്രസ്‌ നേതാക്കൾക്ക് തലവേദന സൃഷ്ടിക്കും എന്ന് ഉറപ്പാണ്. ഇത്തരം സ്ഥാനങ്ങൾ കൈക്കലാക്കിയ മലയാളികൾക്ക് എതിരെ ശക്തമായ പോരാട്ടത്തിന് വഴി മരുന്ന് ഇടുകയാണ് കന്നഡ രക്ഷ വേദി നേതാക്കൾ.