മരം കടപുഴകി വീണ് കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്. മരം കടപുഴകി വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം ഉണ്ടായത്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിത്ത് മിന്‍ഹയാണ് മരിച്ചത്.

സ്‌കൂള്‍ കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോഴായിരുന്നു അപകടം. അംഗഡിമൊഗറിലെ ബിഎം യൂസഫ് ഫാത്തിമ ദമ്പതികളുടെ മകളാണ്. അതേസമയം ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്.