വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ കേരളവും കര്‍ണാടകയും ഒപ്പിട്ടു

തിരുവനന്തപുരം. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യമൃഗപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. വനം മന്ത്രി എകെ ശശീന്ദ്രന്റെയും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെയുടെയും നേതൃത്വത്തിലാണ് യോഗം നടത്തത്.

വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക ഉള്‍പ്പെടെ നാല് നിര്‍ദേശങ്ങളാണ് കരാറിലുള്ളത്. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് മുതുലൈ ഫീല്‍ഡ് ഡയറക്ടറായ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്. ചാര്‍ട്ടില്‍ കേരള കര്‍ണാടക വനം മന്ത്രിമാരാണ് ഒപ്പിട്ടത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വനം മന്ത്രി എം മതിവേന്ദന്‍ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടില്ല. മൃഗ ശല്യം തടയാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകുമെന്നാണ് യോഗം ചര്‍ച്ച ചെയ്തത്.