സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കേരളം കത്തയച്ചു

തിരുവനന്തപുരം. സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുള്ള നിയമഭേദഗതിയെ എതിര്‍ത്ത് കേരളം കത്തയച്ചു. വിവാഹ പ്രയം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര വനിതാ കമ്മീഷനാണ് സംസ്ഥാന ശിശു വികസന വകുപ്പിനോട് അഭിപ്രായം അറിയിക്കുവാന്‍ നിര്‍ദേശിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ നിയമത്തെ എതിര്‍ക്കുന്നുണ്ട്.

കേരളത്തിന്റെ അഭിപ്രായം സിപിഎം നേതൃത്വം ചര്‍ച്ച ചെയ്ത ശേഷം അറിയിക്കുകയായിരുന്നു. സ്മൃതി ഇറാനി 2021 ഡിസംബറില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇത് തിരികെ എത്തി ലോക്‌സഭയും രാജ്‌സഭയും ബില്‍ പാസാക്കണം. അതേസമയം കേരളം ഉന്നയിക്കുന്ന വാദം 18 വയസ്സില്‍ വോട്ട് ചെയ്യുവാന്‍ പെണ്‍കുട്ടിക്ക് സാധിക്കും അതേസമയം വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണം എന്ന് പറയുന്നത് ശരിയല്ലെന്നും കേരളംപറയുന്നു.