ഭീകരവാദ അനുകൂലനിലപാട് നിലനിർത്തുക ലക്ഷ്യം, വിവാദം മറികടന്ന് ഇസ്രായേല്‍, പാലസ്തീന്‍ തര്‍ക്കത്തില്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ കേരള സര്‍വകലാശാല

തിരുവനന്തപുരം. ഇസ്രായേല്‍ – പാലസ്തീന്‍ തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരള സര്‍വകലാശാല ഭാഷാശാസ്ത്ര വിഭാഗം. വിവാദത്തെത്തുടർന്ന് മാറ്റിവെച്ച ചർച്ചയാണ് ഇപ്പോൾ പുന:സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പുതിയ ഒരു വിവാദം സൃഷ്ടിക്കാനും ഭീകരവാദ അനുകൂല സമീപനം സംസ്ഥാനത്ത് നിലനിര്‍ത്താനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് വിമര്‍ശനം.

ഇന്ന് വൈക്കിട്ട് മൂന്നു മണിക്ക് കാര്യവട്ടം ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. വിദേശത്തു നിന്ന് പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും ചർച്ചയിൽ പങ്കെടുക്കും.

കേരള സര്‍വകാലശാലയുടെ ഭാഷാശാസ്ത്ര വിഭാഗം മേധാവി പ്രോഫ്. എസ്. എ. ഷാനവാസിന്റെ നേതൃത്ത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഡോ. ജയചന്ദ്രന്‍ ആര്‍ ആണ് അധ്യക്ഷപ്രസംഗം നടത്തുന്നത്. വിഷായവതരണം കേരള സര്‍വകാലശാലയിലെ രാഷ്‌ട്രീയ ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. സാജദ് ഇബ്രാഹിം കെ.എം.ആണ്. സമാനമായ ഒരു ചര്‍ച്ച കഴിഞ്ഞ ആഴ്ചയും കേരള സര്‍വകാലശാലയുടെ ഭാഷാശാസ്ത്ര വിഭാഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇത് വിവാദമായത്തോടെ വിസി ചര്‍ച്ച റദ്ദാക്കുകയായിരുന്നു. 19ാം തീയതി നടത്താനിരുന്ന ചര്‍ച്ചയില്‍ എ. അഷ്‌റഫാണ് വിഷയാവതരണത്തിനായി നിയോഗിച്ചിരുന്നത്.