സൈന്യം ജമ്മു കാശ്മീരിലെ മച്ചില്‍ സെക്ടറില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍. രണ്ട് ഭീകരരെ സൈന്യം ജമ്മു കാശ്മീരിലെ മച്ചില്‍ സെക്ടറില്‍ വധിച്ചു. കുപ് വാര ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം പ്രദേശത്ത ഏറ്റ്മുട്ടല്‍ തുടരുകയാണ്.

അതേസമയം സൈന്യം കുപ് വാര സെക്ടറിലെ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായിട്ടാണ് വിവരം. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്.