കാനഡയിലെ അതിപുരാതന ക്ഷേത്രം അടിച്ചു തകർത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ

കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ഹിന്ദുക്ഷേത്രം തകർത്തു. ഇന്ത്യക്കെതിരായ ഖലിസ്ഥാൻ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ കാനഡയിൽ എന്നും സജീവമാണ്‌. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും നരേന്ദ്ര മോദിക്കെതിരായ കൊലവിളികളും ആയി ഒരു കൂട്ടം ആളുകൾ ശനിയാഴ്ച രാത്രി കാനഡയിൽ ഉള്ള ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ സറേയിലെ ലക്ഷ്മി നാരായൺ മന്ദിറിനാണ്‌ നാശം ഉണ്ടാക്കിയത്. ഖാലിസ്ഥാൻ അനുകൂലികൾ കാനഡയിലെ ഒരു ക്ഷേത്രം തകർത്തത് ഇന്ത്യൻ സമൂഹത്തിൽ രോഷത്തിന് കാരണമായി. ക്ഷേത്ര ചുവരുകൾ തകർത്ത് ഖലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചു എന്ന് കാനഡയിലെ അന്വേഷണ ഉഫ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 18ന് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകൾ.മുഖംമൂടി ധരിച്ച രണ്ടുപേർ ക്ഷേത്രത്തിന്റെ ചുവരുകളിലും ഗേറ്റിലും പോസ്റ്ററുകൾ ഒട്ടിക്കുന്നത് സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ കാണാം.ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെയും സിഖ് ഫോർ ജസ്റ്റിസിന്റെകനേഡിയൻ വിഭാഗത്തിന്റെയും തലവനായ നിയുക്ത ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഈ ജൂണിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനു പിന്നിൽ ഇന്ത്യൻ രഹസ്യാ അന്വേഷണ ഏജൻസിയും റോയും എന്നാണ്‌ ഖലിസ്ഥാൻ വാദികൾ പറയുന്നത്.ഈ വർഷം കാനഡയിൽ തകർക്കുന്ന 4മത്തേ ഹിന്ദു ക്ഷേത്രമാണ്‌ ഇപ്പോൾ നാശിപ്പിച്ച ലക്ഷ്മി നാരായൺ മന്ദിർ.ഈ വർഷം ഏപ്രിലിൽ, ഒന്റാറിയോയിലെ സ്വാമിനാരായണ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. ഫെബ്രുവരിയിൽ, കാനഡയിലെ മിസിസാഗയിലെ രാമമന്ദിർ ആക്രമിക്കപ്പെട്ടു, ജനുവരിയിൽ ബ്രാംപ്ടണിലെ ഒരു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയിരുന്നു.

കാനഡയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ വിഘടനവാദ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും എതിരെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു എങ്കിലും ഫലവത്താകുന്നില്ലെന്നതാണ്‌ ഒടുവിലും ക്ഷേത്രം തകർത്തതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ മാസം കാനഡയിൽ നിരവധി മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞരെ കൊലയാളികൾ എന്ന് മുദ്രകുത്തി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കാനഡ, യുകെ, യുഎസ് എന്നിവയുൾപ്പെടെയുള്ള പങ്കാളി രാജ്യങ്ങളോട് “തീവ്രവാദ ഖലിസ്ഥാനി പ്രത്യയശാസ്ത്രത്തിന്” വേദിയൊരുക്കുന്നതിനെ ചെറുക്കാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായിരുന്നു.ഖാലിസ്ഥാൻ അനുകൂല വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇടം നൽകുന്നതിനെതിരെ ഇന്ത്യ കാനഡയോട് ആവശ്യപ്പെടുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

ഇതിനിടെ ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യന്‍ സമൂഹം.ത്രിവര്‍ണ പതാകയുമേന്തിയാണ് ഇന്ത്യന്‍ സമൂഹം കോണ്‍സുലേറ്റ് ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ലോങ് ലിവ് ഇന്ത്യ, ഖാലിസ്ഥാന്‍ മൂര്‍ദ്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയത്. ഖാലിസ്ഥാനികള്‍ സിഖുകാരല്ലെന്നും ഖാലിസ്ഥാനി ഭീകരര്‍ക്കുള്ള പിന്തുണ കാനഡ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഖാലിസ്ഥാനി ഭീകരര്‍ക്കെതിരെ കോണ്‍സുലേറ്റിന് മുന്‍പിലായി തങ്ങള്‍ നിലയുറപ്പിച്ചതായി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധി സുനില്‍ അറോറ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വധിക്കുമെന്ന ഭീഷണിയെ നേരിടുമെന്നും ഇവര്‍ പറഞ്ഞു.

ഇതിനിടെ ഓഗസ്റ്റ് 15നു സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തണമെന്നും എന്നും ദേശീയ പതാകയെ അപമാനികണമെന്നും ഖലിസ്ഥാനികൾ കാനഡയിൽ ആഹ്വാനം ചെയ്തു.ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുരുപദ്‌വന്ത് സിംഗ് പന്നുവാണ്‌ ഇതിനു പിന്നിൽ. ഇയാൾ കാനഡയിൽ ട്രക്ക് ഡ്രൈവർ ആണ്‌. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പന്നു വീഡിയോകൾ പുറത്തുവിട്ടിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പന്നു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആന്റി ഖലിസ്ഥാൻ ഫ്രണ്ട് സംഘടന രംഗത്തുവന്നത്.

അമേരിക്ക കേന്ദ്രമായി പ്രവർത്തുക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ് പന്നു. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക, സിഖ് മതകേന്ദ്രീകൃതമായ പുതിയ രാഷ്‌ട്രം നിർമ്മിക്കുക എന്നിവയാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പ്രഖ്യാപിത ലക്ഷ്യം. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണങ്ങളുടെ പിന്നിലും പ്രവർത്തിച്ചത് ഗുരുപദ്‌വന്ത് സിംഗാണ്.