നന്ദുമഹാദേവയുടെ അവസാന ആ​ഗ്രഹം സഫലീകരിക്കാനൊരുങ്ങി സുഹൃത്തുക്കൾ

ഏവർക്കും പ്രചോദനവും ബലവുമായിരുന്ന കാൻസർ പോരാളി നന്ദു മഹാദേവ വിടപറഞ്ഞിട്ട് ആറു മാസമാകുന്നു. കേരളക്കരയെ ഒന്നടങ്കം കരയിപ്പിച്ച് വിയോഗങ്ങളിൽ ഒന്നായിരുന്നു നന്ദുവിന്റേത്. നിരവധി ആളുകൾക്ക് മനോധൈര്യമായിരുന്ന നന്ദു എല്ലാവരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. നന്ദുവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കിടിലം ഫിറോസ്. ഇപ്പോൾ നന്ദുവിന്റെ വലിയ സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്ക്കരിക്കുന്നതിനെക്കുറിച്ചും, സനാഥാലയത്തിനായൊരുക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എത്തിക്കാമോയെന്നും ചോദിച്ചെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. സോഷ്യൽഡ മീഡിയയിലൂടെയാണ് പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. കുറിപ്പിങ്ങനെ

നന്ദുവിന്‌ ,മലയാളക്കരയുടെ പ്രിയപ്പെട്ട അതിജീവനത്തിന്റെ രാജകുമാരന് കൊടുത്ത വാക്ക് പാലിക്കണം !അന്നവൻ കാണണം എന്നാഗ്രഹിച്ചു വിളിച്ചു വരുത്തിയതാണ് ഞങ്ങളെ !ആശുപത്രി മുറിയിൽ അവസാന നാളുകളിൽ ഒന്നിൽ കീമോ തെറാപ്പി കഴിഞ്ഞ ക്ഷീണത്തിലും ചിരിച്ചുകൊണ്ട് പറഞ്ഞത് -നമുക്കൊരു ഇടം വേണം ,ക്യാൻസറിനോട് പോരാടുന്നവർക്ക് സമാധാനത്തോടെ ,സ്നേഹത്തോടെ പൊരുതാൻ ,അവരെ ചേർത്ത് പിടിക്കാൻ ഒരിടം !!അന്നുകൊടുത്ത വാക്കാണ് -“ചിറക് “എന്ന ഞങ്ങളുടെ സംഘടനയ്ക്ക് ഒരു മേൽക്കൂര ഉണ്ടാകുമ്പോൾ രോഗമൊക്കെ മാറി മിടുക്കനായി തിരികെയെത്തുമ്പോൾ നന്ദുവിന്റെ പ്രവർത്തങ്ങൾക്കായി അതിലൊരു മുറി മാറ്റിവയ്ക്കും എന്നത് .അവൻ പോയി !
ഒരുപാടു പേർക്ക് അതിജീവനത്തിനു പ്രേരണ നൽകി യാത്രയായി .

അത്രമേൽ പ്രിയപ്പെട്ട നന്ദു ,നിനക്ക് തന്ന വാക്ക് യാഥാർഥ്യമാവുകയാണ് .”ചിറക് ” തിരുവനന്തപുരം RCC യുടെ അടുത്ത് ഒരു മേൽക്കൂര സ്വന്തമാക്കിയിരുന്നു !ഒരാളും അനാഥരാകാതിരിക്കാനായി “സനാഥാലയം “എന്ന പേരിട്ട് ഞങ്ങളതിനെ ഒരുക്കുകയാണ് .Cancer പോരാളികളായ ഒരുപാടുപേർക്ക് ചികിത്സാർത്ഥം വന്നുതങ്ങാൻ ഒരിടം .അവർക്കു ഞങ്ങൾ വച്ചുവിളമ്പും .കഴിയുന്നതിന്റെ പരമാവധി കംഫർട്ടബിൾ ആയി അവരെ താമസിപ്പിച്ചു പോരാട്ടത്തിന് ഊർജം നൽകും .അവിടെ ഒരു മുറി നിനക്കായി മാറ്റിവച്ചു !!!”ആകാശം “എന്നാണ് ആ മുറിയുടെ പേര് !!
താഴെ -NANDU MAHADEVA MEMORIAL LIBRARY എന്നുമുണ്ടാകും !!അതേ !നിനക്കായി ഒരുപാടു പുസ്തകങ്ങളുടെ ആകാശം തുറന്നിടാനൊരുങ്ങുകയാണ് “ചിറക് “!!!പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ ,SANADHALAYAM ദിവസങ്ങൾക്കുള്ളിൽ നാടിനു സമർപ്പിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് .അതേ ദിവസം തന്നെ ഒരു വായനാ മുറി കൂടി ഉത്‌ഘാടനം ചെയ്യപ്പെടണം !അവന്റെ പേരിൽ ….അതിന് നിങ്ങളുടെ സഹായം വേണം .നിങ്ങളോ സുഹൃത്തുക്കളോ വായിച്ചു കഴിഞ്ഞതോ ,നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ വാങ്ങി നൽകാവുന്നതോ ആയ പുസ്തകങ്ങളുടെ ആവശ്യം ഉണ്ട് .കൊണ്ടെത്തിക്കാമോ ??അല്ലെങ്കിൽ കൊറിയർ ചെയ്യാമോ ??അതും കഴിഞ്ഞില്ലെങ്കിൽ ശേഖരിച്ചു വച്ചിട്ട് വിളിക്കാമോ ?ഞങ്ങൾ കളക്ട് ചെയ്തോളാം .നമുക്കൊരു മനോഹരമായ ലൈബ്രറി നിർമിക്കണം !അറിവിന്റെ “ആകാശം “ആയി സനാധാലയം ഉള്ളിടത്തോളം ഞങ്ങളുടെ നന്ദുവിന്റെ സാന്നിദ്ധ്യവും ഉണ്ടാകണം .പുസ്തകങ്ങളുടെ കോർഡിനേഷൻ അമൽ മുരളി -+91 80-75125057ഷഹനാസ് കല്ലറ -098099 04033 ഷംനാസ് ഷാജഹാൻ – +91 96560 57154 എന്നിവരാണ് .താല്പര്യമുള്ളവർ ഇവരെ വിളിക്കാമോ ?10 ദിവസങ്ങളാണ് ഇനി മുൻപിൽ .അതിനുള്ളിൽ 1000 പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കണം നമുക്കത് !!”ആകാശം”NANDU MEMORIAL LIBRARY കൊറിയർ ചെയ്യുന്നവർക്ക് വിലാസം ചുവടെ ,SANADHALAYAM ShankaravilasamGRA 538 Gowreesha Pattom Pattom P O, 695004 Triruvananthapuram, Kerala