കിഷോറേട്ടനെ ഒഎൽഎക്‌സിൽ വിൽക്കാൻ വെച്ചിരിക്കുന്നു, ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ, കുറിപ്പ്

ശബ്ദം കൊണ്ടും അഭിനയം കൊണ്ടും, അവതരണം കൊണ്ടും കിഷോർ സത്യ പ്രേക്ഷകർക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോർ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം നടത്തുന്ന സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് വീണ്ടും ഇടിച്ചുകയറിയിരിക്കുകയാണ് നടൻ കിഷോർ സത്യ. വിശേഷങ്ങൾ മിക്കവയും സോഷ്യൽ മീഡിയ വഴി കിഷോർ പങ്കിടാറുണ്ട്. ഇപ്പോൾ രസകരമായ ഒരു ചിത്രവും അതിനു കിഷോർ നൽകിയ ക്യാപ്‌ഷനും ആണ് ആരാധകരിൽ ചിരി പടർത്തുന്നത്.

കുറിപ്പിങ്ങനെ

കിഷോറേട്ടനെ olx ൽ വിൽക്കാൻ വെച്ചിരിക്കുന്നു, 9000 രൂപയേ വിലയുള്ളു എന്നും പറഞ്ഞു ഇന്നലെ റിച്ചാർഡ് അയച്ച് തന്നതാ…..ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ…. മഹാപാപി…. ഞാൻ ഏതായാലും ഒറ്റക്കല്ല. കൂട്ടിനു പ്രിയ മേനോനും സ്വാതികയുമുണ്ട്…. അത്രയും ആശ്വാസം…..

രണ്ടുകുട്ടികളുടെ അച്ഛനും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാതയുടെ ഭർത്താവും ആയിട്ടാണ് കിഷോർ പരമ്പരയിൽ എത്തുന്നത്. പ്രിയ മേനോൻ ആണ് കിഷോർ അവതരിപ്പിക്കുന്ന പ്രകാശിന്റെ അമ്മയായി സ്‌ക്രീനിൽ എത്തുന്നത്.സുജാതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന റൂബി പിന്നീട് അവരുടെ ഭർത്താവിന്റെ കാമുകി ആയി മാറുകയും, പിന്നീട് ആ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ്
കഥ