കഥാപാത്രങ്ങൾ മേക്കപ്പ് ഇടാൻ തുടങ്ങിയതോടെ സുജാത റേറ്റിങിൽ കുതിച്ചു- കിഷോർ സത്യ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് സ്വന്തം സുജാത.. നിരവധി സീനിയർ താരങ്ങൾ സീരിയലിൽ അണിനിരക്കുന്നുണ്ട്, ഇപ്പോളിതാ സീരിയലിനെക്കുറിച്ച് പറയുകയാണ് കിഷോർ സത്യ, സീരിയൽ നിലവാര തകർച്ച നേരിടുന്നു എന്നാണ് പൊതുവെ ഉള്ള ആരോപണം. അതിന് കാരണം പ്രേക്ഷകർ തന്നെയാണ്. ഞങ്ങൾ മാറി ചിന്തിച്ചാലും അംഗീകരിക്കാൻ നിങ്ങൾ തയ്യാറല്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. അല്ലാതെ മാറാൻ ഞങ്ങൾക്ക് താത്പര്യം ഇല്ലാത്തത് കൊണ്ട് അല്ല. കണ്ട് ശീലിച്ച സീരിയൽ കഥാപാത്രങ്ങൾ അങ്ങനെയുള്ളത് കൊണ്ടാവാം സുജാത മാറി ചിന്തിച്ചപ്പോൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാതെയിരുന്നതെന്ന് കിഷേർ പറയുന്നു

വാക്കുകൾ,

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞാൻ അഭിനയിക്കുന്ന സീരിയൽ ആണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത. വളരെ വ്യത്യസ്തമായ രീതിയിൽ, ഇതുവരെ ഇല്ലാത്ത തരം പുതുമയോടെ ആ സീരിയൽ ചെയ്യണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അങ്ങനെ ശ്രമിച്ച ഒരു സീരിയൽ ‘സോകോൾഡ്’ സീരിയൽ ലവലിലേക്ക് മാറിയതിന് കാരണം പ്രേക്ഷകർ തന്നെയാണ്

വളരെ നാച്വറലായി, ജെനുവിനായിട്ടാണ് സുജാത എന്ന സീരിയൽ ആരംഭിച്ചത്. മലയാള സീരിയലിൽ ആദ്യമായിട്ട് നായിക നൈറ്റി ഇട്ട് വന്നു, ഞാൻ ആണെങ്കിൽ താടി വളർത്തി, കൈ ഇല്ലാത്ത ബനിയനും കയിലി മുണ്ടും എല്ലം ധരിച്ചു. പക്ഷെ ഇരുപത് എപ്പിസോഡുകൾ കഴിഞ്ഞിട്ടും യാതൊരു തര ശ്രദ്ധയും നേടാൻ സ്വന്തം സുജാതയ്ക്ക് കഴിഞ്ഞില്ല. മാത്രവുമല്ല റേറ്റിങ് ഒരുപാട് താണു.

റേറ്റിങ് തീരെ ഇല്ലാതിരുന്ന അവസ്ഥയിൽ ഒന്നുകിൽ സീരിയൽ അവസാനിപ്പിയ്ക്കുക, അല്ലെങ്കിൽ ‘സോകോൾഡ്’ സീരിയൽ ലെവലിലേക്ക് സുജാത മാറുക എന്ന അവസ്ഥയിലേക്ക് എത്തി. അവസാനിപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് ഞങ്ങൾ മാറി ചിന്തിച്ചു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കഥാപാത്രങ്ങൾ മേക്കപ്പ് ഇടാൻ തുടങ്ങിയതോടെ സുജാത റേറ്റിങിൽ കുതിച്ചു. ഇന്ന് സൂര്യ ടിവിയിൽ ഏറ്റവും റേറ്റിങുള്ള സീരിയൽ ആണ് സ്വന്തം സുജാത.

സീരിയൽ നിലവാര തകർച്ച നേരിടുന്നു എന്നാണ് പൊതുവെ ഉള്ള ആരോപണം. അതിന് കാരണം പ്രേക്ഷകർ തന്നെയാണ്. ഞങ്ങൾ മാറി ചിന്തിച്ചാലും അംഗീകരിക്കാൻ നിങ്ങൾ തയ്യാറല്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. അല്ലാതെ മാറാൻ ഞങ്ങൾക്ക് താത്പര്യം ഇല്ലാത്തത് കൊണ്ട് അല്ല. കണ്ട് ശീലിച്ച സീരിയൽ കഥാപാത്രങ്ങൾ അങ്ങനെയുള്ളത് കൊണ്ടാവാം സുജാത മാറി ചിന്തിച്ചപ്പോൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാതെയിരുന്നത്