സുമിത്രയുടെ സിദ്ധു ഇനി മൗനരാഗത്തിലെ ദേവിയുടെ കൂടെ, പുതിയ വിശേഷം പങ്കുവെച്ച് നടന്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയെ കൂടാതെ കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് ഈ പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പരമ്പരയിലെ കേന്ദ്രകഥാപാത്രായ സുമിത്രയുടെ ഭര്‍ത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ചതോടെ കുടുംബത്തില്‍ലിപ്പോഴില്ല. ഇപ്പോഴിതാ സിദ്ധുവിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു പരമ്പരയില്‍ എത്തുകയാണ് ഇപ്പോള്‍ സിദ്ധുവിനെ അവതരിപ്പിക്കുന്ന കെകെ മേനോന്‍. നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് പരമ്പര മൗനരാഗം 2വിലാണ് മലയാളത്തില്‍ സിദ്ധുവായി തിളങ്ങുന്ന കെ കെ മേനോന്‍ ഭാഗമായത്. കെകെ മേനോന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മൗനരാഗം 2 ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ്. നടന്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; ‘വണക്കം തമിഴകം, സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു, ഇന്ന് മുതല്‍ ഞാന്‍ മൗനരാഗം 2വിന്‌റെ ഭാഗമാവുന്നു’. ഈ നല്ലൊരു അവസരം തന്ന ദൈവത്തിന് നന്ദി. ഒപ്പം ചാനലിനും അണിയറ പ്രവര്‍ത്തകര്‍ക്കും തന്‌റെ സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദി.

നടന്റെ പോസ്റ്റിന് താഴെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. അഭിനന്ദനങ്ങള്‍ അറിയിച്ച് കുടുംബവിളക്കിലെ സുമിത്രയും രംഗത്ത് എത്തിയിരുന്നു. ‘അഭിനന്ദനങ്ങള്‍. മൗനരാഗം 2വിന്‌റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് കുടുംബവിളക്കിലെ സഹതാരം മീരാ വാസുദേവ് കമന്റായി കുറിച്ചത്.