കോടിയേരി തിരിച്ചെത്തുമോ? സംസ്ഥാന സമിതി ഉടന്‍ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്തയുണ്ട്.

അനാരോഗ്യം കണക്കിലെടുത്ത് 2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ട സാഹചര്യവും കോടിയേരിയുടെ പിന്മാറ്റത്തിന് കാരണമായി. എന്നാലിപ്പോള്‍ കോടിയേരിയെ ഇനിയും മാറ്റിനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന അഭിപ്രായങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദവിവിയിലേക്ക് അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്ന സൂചനകള്‍ ലഭിക്കുന്നത്.