സുരേഷ് ഗോപി മറ്റുനടന്മാരിൽ നിന്നും വ്യത്യസ്തൻ- കൊല്ലം തുളസി

പല ചിത്രങ്ങളിലെയും വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയമായ താരമാണ് കൊല്ലം തുളസി. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.

ഇപ്പോളിതാ സിനിമ താരങ്ങളുടെ ചാരിറ്റിയെക്കുറിച്ച് തുറന്നു പറയുകയാണ് കൊല്ലം തുളസി. നമ്മുടെ മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്നവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ടറിയാം. മമ്മൂട്ടിയൊക്കെ ഇതിന് ലക്ഷങ്ങൾ വാരി എറിയുന്ന ആളാണ്.

മോഹൻലാലും അങ്ങനെയാണ്. കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്.

അത് നല്ലതാണെന്നും ഞാൻ കരുതുന്നു. അങ്ങനെയുള്ള സിനിമാക്കാർ മറ്റുള്ളവർക്ക് മാതൃകയാവാൻ അത് പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികൾ പറയുമെങ്കിലും മറ്റുള്ളവർക്ക് പ്രചോദനമാകാൻ അത് വേണം. അത് നല്ലതാണ്. ദിലീപ് പലതും ചെയ്യാറുണ്ട്. ഒന്നും പറയില്ല. ജയറാമും ഉണ്ടെന്നാണ് അറിവ്.

സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോൾ അത് മറ്റുള്ളവർക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വെള്ളപ്പൊക്ക സമയത്ത് ടോവിനോയോക്കെ ഇറങ്ങി സഹായിച്ചത് ഒക്കെ വലിയ കാര്യമാണ്