കാൻസർ വന്നതോടെ ഭാര്യയും മകളും വരെ എന്നെ ഉപേക്ഷിച്ചു -കൊല്ലം തുളസി

പല ചിത്രങ്ങളിലെയും വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയമായ താരമാണ് കൊല്ലം തുളസി. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.

ഇപ്പോളിതാ കൊല്ലം തുളസിയുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ക്യാൻസർ എന്നത് ഒരു മാഹാരോഗമാണ്. ഇപ്പോഴും ക്യാൻസറിന്റെ കാരണം കണ്ടുപിടിച്ചിട്ടില്ല. അമേരിക്കൽ വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും ക്യാൻസറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ലെന്നതാണ് സത്യം. ജീവിതശൈലിയാണ്, പാരിസ്ഥിതിക പ്രശ്‌നമാണ് എന്നൊക്കെ പറയുന്നുണ്ട്. ക്യാൻസർ വന്നാൽ അമ്പത് ശതമാനവും മരണമാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് ബേധമാക്കാം.

എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് അമ്പത് ശതമാനവും മരണമാണെന്നത്. ഇപ്പോൾ ഈ രോഗം സർവ്വവ്യാപകമായിരിക്കുകയാണ്. ഇരുപത് ശതമാനം പേരും ക്യാൻസർ രോഗികളാണ്. എനിക്ക് രോഗം വന്നപ്പോഴാണ് പലരേയും പരിചയപ്പെടുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് ക്യാൻസറായിരുന്നു ബന്ധുവിന് ക്യാൻസറായിരുന്നുവെന്നൊക്കെ പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു ക്യാൻസർ രോഗിയില്ലാത്ത വീടില്ലാതായിരിക്കുകയാണ്.

ആളുകൾ ഈ രോഗത്തെ ഭയക്കുന്നുണ്ട്. ഈ രോഗം വന്നാൽ മരിക്കുമെന്നാണ് ഭയം. തിരിച്ചറിയാനുള്ള ക്യാമ്പുകളിൽ പോകുന്നില്ല. ക്യാൻസർ വന്നാൽ ഒറ്റപ്പെടുത്തുമോ എന്ന ഭയം. സ്ത്രീകൾ പ്രധാനമായും പോകുന്നേയില്ല. രോഗമുണ്ടെന്ന് അറിഞ്ഞാൽ ഭർത്താവും കുട്ടുകളും വെറുക്കുമോ ഉപേക്ഷിക്കുമോ എന്ന ഭയം. അസുഖം അവസാനം കണ്ടുപിടിക്കുമ്പോഴേക്കും മാറ്റാനും പറ്റാതാകും.

ആരെങ്കിലും കേൾക്കുന്നുണ്ടെങ്കിൽ പറയാനുള്ളത് ഇന്ന് തന്നെ പരിശോധിക്കുക, ക്യാൻസർ ഉണ്ടെങ്കിൽ ചികിത്സിക്കുക. മരുന്നൊക്കെയുണ്ട്. എനിക്ക് ക്യാൻസർ വന്നപ്പോൾ ഞാൻ ആദ്യം ഒന്ന് ഭയന്നു. പിന്നെ ധൈര്യം കിട്ടി. ഈ വിവരം ഞാനാദ്യം പറയുന്നത് മാതാ അമൃതാനന്ദമയി അമ്മയോടായാണ്. നിനക്കൊന്നും വരില്ലെന്ന് അമ്മ പറഞ്ഞു. അത് എനിക്ക് ധൈര്യം തന്നുവെന്നാണ് കൊല്ലം തുളസി പറയുന്നത്.

പിന്നെ കീമോതെറാപ്പിയോടൊപ്പം ഞാൻ ധൈരോതെറാപ്പിയും ആരംഭിച്ചു. എന്നെ കൊല്ലാൻ വന്ന ക്യാൻസർ എന്ന മൂർഖനെ ഞാൻ കൊന്നു. പക്ഷെ പുളവൻ ചുറ്റിക്കിടക്കുന്നുണ്ട്. അത് കാരണം മറ്റ് കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പക്ഷെ മരണം വരെ സുഖത്തോടെ ജീവിക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ക്യാൻസർ രോഗിയായതോടെ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു.

എനിക്കൊരു ദുഖമുണ്ട്. ക്യാൻസർ എന്നെ ഒറ്റപ്പെടുത്തി. സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം എന്നെ ഒറ്റപ്പെടുത്തി. എന്തിന്, എന്റെ ഭാര്യയും മകളും വരെ എന്നെ ഉപേക്ഷിച്ചു. അത് എന്നെ വല്ലാതെ തളർത്തുന്നുണ്ട്. എന്റെ മാത്രം അവസ്ഥയല്ല ഇത്. സമൂഹത്തിനാണ് ക്യാൻസർ എന്നാണ് കൊല്ലം തുളസി പറയുന്നത്. കൂടെ നടന്നവരും കൈ പിടിച്ച് നടത്തിയവരുമെല്ലാം ഒറ്റപ്പെടുത്തിയ അനുഭവമുള്ള ഒരുപാട് പേരുണ്ട്. മരണത്തെ നേരിടാൻ ഞാൻ തയ്യാറാണ്. എന്തിനാണ് മരണത്തെ വയക്കുന്നത്. മരണമൊക്കെ നേരത്തേ തന്നെ എഴുതി വച്ചിട്ടുണ്ട്. പക്ഷെ സിനിമാ രംഗത്തു നിന്നും വിൡക്കാത്തത് ദുഖമാണ്. രോഗിയായി തള്ളിക്കളയുകയാണ്. ക്യാൻസറിന് മാത്രമാണ്.