സുരേഷ് ഗോപിയേക്കാൾ നന്നായി ഞാൻ പ്രസംഗിക്കും, സ്റ്റാർ ആയതിനാൽ അദ്ദേഹം കയറിപ്പോയി- കൊല്ലം തുളസി

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്.

തന്നോട് ബിജെപിക്കുള്ള സമീപനം വേറെയാണെന്ന് പറയുകയാണ് നടൻ. താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയിൽ എത്തിയത്. സുരേഷ് ഗോപി എവിടെയോ എത്തി, താൻ പിന്നോട്ട് പോയി എന്നാണ് കൊല്ലം തുളസി പറയുന്നത്. സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് ഞങ്ങൾക്ക് മെമ്പർഷിപ്പ് നൽകിയത്. ഓൺലൈൻ മെമ്പർഷിപ്പായിരുന്നു. പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി. സുരേഷ് ഗോപി എത്ര കണ്ട് മുന്നോട്ട് പോയി, ഞാൻ എത്ര കണ്ട് പിന്നോട്ട് പോയി.”

സുരേഷ് ഗോപിയേക്കാൾ നന്നായി ഞാൻ പ്രസംഗിക്കും. എന്നെയൊരു പ്രസംഗ തൊഴിലാളിയായി കൊണ്ടു നടന്നിട്ടുണ്ട്. സ്റ്റാർ ആയതിനാൽ കയറി പോയതാണ്. അല്ലെങ്കിൽ രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട്. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല.”

എനിക്ക് അത്രയേ വിധിച്ചിട്ടുള്ളൂ. ബിജെപി ഞാൻ ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ ഞാനില്ല, എന്നോടുള്ള സമീപനം വേറെയായിരുന്നു. സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ്. പിന്നെ ചില ആളുകൾ സഹായിച്ചിട്ടുമുണ്ട്. എനിക്കത് കിട്ടിയിട്ടില്ല. എന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കൾ നോക്കിയത്