ഗുരുവായൂരിൽ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞു

തൃശൂർ. ഗുരുവായൂരിൽ ആനയിടഞ്ഞു. ഗുരുവായൂർ തമ്പുരാൻ പടിയിൽ വെച്ച് കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയെ ഉടൻ തന്നെ തളയ്‌ക്കാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു. കുളിപ്പിക്കാൻ കൊണ്ടുപോകും വഴിയാണ് ആന പിടയുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെതാണ് സിദ്ധാർത്ഥൻ എന്ന കൊമ്പനാന.

ആനക്കോട്ടയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാറി തമ്പുരാൻപടിയിൽ എത്തിയപ്പോൾ ആന ഇടയുകയായിരുന്നു. കുറച്ച് ദൂരം ഇടഞ്ഞ് ഓടിയെങ്കിലും വളരെ വേഗം ആനയെ തളയ്‌ക്കാനായി. മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ആന ഉണ്ടാക്കിയില്ല. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് ഗുരുവായൂർ പോലീസ് പറഞ്ഞു.