ഇക്കുറി കോട്ടയം ജില്ല യുഡിഎഫ് തൂത്തുവാരും, ഇടുക്കിയിലും യുഡിഎഫ് മുന്നേറ്റം, പിസി ജോര്‍ജിനും ജയം

മണിക്കൂറുകള്‍ മാത്രമാണ് ഇനി കേരളത്തില്‍ ജനവിധിക്കുള്ളു. ജനങ്ങളുടെ തീരുമാനങ്ങള്‍ ഓരോ മണിക്കൂറിലും മാറി മറിയുകയാണ്. ഈ സാഹചര്യത്തില്‍ കര്‍മ്മ ന്യൂസ് പുറത്ത് വിടുന്ന കേരളം ആരു ഭരിക്കും എന്ന സര്‍വേയില്‍ കോട്ടയം, ഇടുക്കി ജില്ലകളുടെ ഫലമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇക്കുറി കോട്ടയം ജില്ല യുഡിഎഫ് തൂത്ത് വാരുമെന്നാണ് സര്‍വേ ഫലം. ഇടുക്കിയിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നാണ് സര്‍വേ ഫലം. ഇക്കുറി എല്‍ഡിഎഫ് അടിതെറ്റുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ഇടുക്കിയില്‍ യുഡിഎഫ് നാല് സീറ്റുകളും എല്‍ഡിഎഫ് മൂന്ന് സീറ്റും നേടുമെന്നാണ് സര്‍വേ ഫലം. കോട്ടയത്ത് യുഡിഎഫ് അഞ്ചും എല്‍ഡിഎഫ് മൂന്ന് സീറ്റുകളും നേടും.

ഇതിൽ ഉടുംബുചോലയിൽ മന്ത്രി എം എം മണി വിജയിക്കും എന്നാണ്‌ സർവേയിൽ പറയുന്നത്. സർവേയിൽ പങ്കെടുത്ത 42 % പേരും എം എം മണിയുടെ വിജയം പ്രവചിക്കുന്നു. എന്നാൽ ഇടുക്കി സീറ്റ് യു ഡി എഫ് പിടിക്കും. ദേവികുളവും തൊഴൊടുപുഴയും, കൂടി യു ഡി എഫ് പിടിക്കും. പീരുമേട് ഇടത് മുന്നണി നിലനിർത്തും. തൊടുപുഴയിൽ പി ജെ ജോസഫ് വിജയിക്കും എന്ന് രേഖപ്പെടുത്തിയവർ 48% ആളുകളാണ്‌. ഇടത് മുന്നണിക്ക് ഇവിടെ വിജയം 38 % മാത്രമേ രേഖപ്പെടുത്തിയുള്ളു. ദേവികുളം മൂന്ന്, ഇടുക്കിയിലും തൊടുപുഴയിലും ഏഴു വീതവും, ഉടുമ്പൻഞ്ചോലയിൽ നാലും, പീരുമേട് ആറും സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന മത്സരം നടക്കുന്ന പ്രധാന മണ്ഡലങ്ങൾ ഉടുമ്പൻ കൊലയും ഇടുക്കിയുമാണ്. ഇടുക്കി യു ഡി എഫ് തന്നെ നേടും. ഇടുക്കിയിലെ സിറ്റിങ്ങ് എം എൽ എ റോഷി അഗൻസ്റ്റിൻ ഇക്കുറി പരാജയപ്പെടും. കഴിഞ്ഞ തവണ യു ഡി എഫിൽ നിന്നും ജയിച്ച റോഷി അഗസ്റ്റിൻ ഇപ്പോൾ ഇടത് മുന്നണിയിൽ നിന്നാണ്‌ ജനവിധി നേടുന്നത്. കേരളാ കോൺഗ്രസ് മാണിയുടെ മുന്നണി മാറ്റം ജനം അംഗീകരിക്കുന്നില്ലെ എന്നും തെളിയുന്നു

ഇടുക്കി

യുഡിഎഫ് 4
എൽഡിഎഫ് 3

കോട്ടയത്ത് യു ഡി എഫ് 5 സീറ്റുകളിൽ ആധിപത്യം തുടരും. ഇടത് മുന്നണി വെറും 3 സീറ്റുകളിലായി കോട്ടയത്ത് ചുരുങ്ങും. മലപ്പുറം കഴിഞ്ഞാൽ യു ഡി എഫ് തരം​ഗം അലയടിക്കുന്ന ജില്ലയാണ്‌ കോട്ടയം. പൂഞ്ഞാറിൽ പി സി ജോർജ് വിജയിക്കും. 3 മുന്നണികളേയും പരാജയപ്പെടുത്തി പി സി ജോർജ് വീണ്ടും നിയമ സഭയിലേക്ക് വിജയിക്കും എന്ന് പറയുന്നവർ 35 % പേരാണ്‌. 30 % പേർ യു ഡി എഫും, 25% പേർ ഇടത് മുന്നണിയും, 20 % പേർ എൻ ഡി എയുടെ വിജയവും പൂഞ്ഞാറിൽ പ്രവചിക്കുന്നു.

ഭരണ വിരുദ്ധ വികാരവും ശബരിമല ട്രന്റും യു ഡി എഫിനാണ്‌ കോട്ടയത്ത് ഗുണം ആയത്.  കാഞ്ഞിരപ്പള്ളിയും പാലായും യു ഡി എഫ് പിടിച്ചെടുക്കും. പാലാ, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി,  കാഞ്ഞിരപ്പള്ളി ഇവിടെഎല്ലാം ഭരണ വിരുദ്ധ വികാരം ശക്തം. കടുത്തുരുത്തി, ചങ്ങനാശേരിയും വൈക്കവും ആയിരിക്കും ഇടത് മുന്നണി വിജയിക്കുന്ന സീറ്റുകൾ. കേരളാ കോൺഗ്രസ് മാണിയുടെ വരവ് കോട്ടയം ജില്ലയിൽ കാര്യമായ ഒരു ചലനവും ഇടത് മുന്നണിക്ക് ഉണ്ടാക്കാൻ ആയിട്ടില്ല. മാത്രമല്ല ജോസ് കെ മാണി പോലും പരാജയപ്പെടും,

കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുമ്പോൾ അൽഫോൺസ് കണ്ണന്താനത്തിൻറെ സ്ഥാനാർഥിത്വത്തോടെ മുൻ എംഎൽഎമാരുടെ അതിശക്തമായ ത്രികോണമത്സരത്തിന് വേദിയാകുകയാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. വികസനം മുഖ്യ അജണ്ടയാക്കിയാണ് ഇടത് സ്ഥാനാർഥി എൻ. ജയരാജിൻറെ പ്രചാരണം. വികസനത്തിലെ പോരായ്മകൾക്കൊപ്പം കേരള കോൺഗ്രസിൻറെ മുന്നണിമാറ്റവും ചർച്ചയാക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴക്കൻ. വ്യക്തിബന്ധങ്ങളുടെ പിൻബലത്തിനൊപ്പം വികസനനേട്ടങ്ങളും ഇടത് മുന്നണിയുടെ ശക്തമായ അടിത്തറയുമാണ് എൻ. ജയരാജിൻറെ കരുത്ത്. പിണറായി സർക്കാരിൻറെ പ്രവർത്തനമികവും വിജയത്തിൽ നിർണായകമാകുമെന്ന് എൻ. ജയരാജ്.മുന്നണിമാറ്റത്തിന് മുൻപ് ജയരാജിനെതിരെ എൽഡിഎഫ് തന്നെ നടത്തിയ പ്രചാരണമാണ് യുഡിഎഫ് ആയുധമാക്കുന്നത്. മണ്ഡലം ഇക്കുറിയും യുഡിഎഫിനെ കൈവിടില്ലെന്ന് ജോസഫ് വാഴക്കൻ ഉറച്ച് വിശ്വസിക്കുന്നു. എരുമേലി വിമാനത്താവളം ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചാണ് കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ കൂടിയായ കണ്ണന്താനത്തിൻറെ ചടുലമായ പ്രചാരണം. സീറ്റ് നിർണയത്തിൽ ഉടലെടുത്ത തർക്കങ്ങൾ വെല്ലുവിളിയാകില്ലെന്ന് സർവേയിൽ ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു.

യുഡിഎഫ് 5
എൽഡിഎഫ് 3
പിസി ജോർജ്