അനധികൃത മദ്യ വില്‍പ്പന നടത്തിയ രണ്ട് പേര്‍ കോട്ടയത്ത് പോലീസ് പിടിയില്‍

കോട്ടയം. അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ രണ്ട് പേരെ കോട്ടയത്ത് പോലീസ് പിടിച്ചു. പുതുപ്പള്ളി സ്വദേശികളായ സജിത്ത്, അജിത്കുമാര്‍ എന്നിവരെയാണ് വിദേശ മദ്യവുമായി പോലീസ് പിടികൂടിയത്. ഇവര്‍ സ്‌കൂട്ടറില്‍ ആവശ്യക്കാര്‍ക്ക് വിദേശ മദ്യം എത്തിച്ച് നല്‍കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും 16 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. ഇത് എട്ട് ലിറ്ററുണ്ടായിരുന്നു. സീറ്റിന് അടിയിലും സ്‌കൂട്ടറില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലുമായിട്ടാണ് വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. ബേക്കറി സാധനം വിതരണം ചെയ്യുന്ന മറവിലായിരുന്നു ഇരുവരുടെയും മദ്യ കച്ചവടം.