ബസിൽ നിന്നും കൊടി ഊരിയ ഉടമയെ സിഐടിയു കയ്യേറ്റം ചെയ്‌തു, കൊടിയേ തൊട്ട നിന്നെ വീട്ടിൽ കേറി പിടിക്കുമെന്ന ഭീഷണിയും

കോട്ടയം തിരുവാർപ്പിൽ ഒരു ബസ് ഉടമയുടെ സമരം ഇപ്പോൾ ദയനീയമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഹൈക്കോടതിയുടെ അനുമതി ഉണ്ടായിട്ടും ബസ് ഓടിക്കാൻ സമ്മതിക്കാതെ സി.ഐ ടി യു, സി.പി.എംകാർ അക്രമം നടത്തുകയാണ്‌. ബസിനു മുന്നിലെ കൊടി അഴിച്ച് മാറ്റി ബസ് ഓടിക്കാൻ ചെന്നപ്പോൾ ഉടമയേ പാർട്ടിക്കാർ തല്ലി താഴെയിട്ടു. പോലീസ് നോക്കി നിന്നു. ദൃശ്യങ്ങളിൽ പോലീസ് ഇയാളേ സഹായിക്കുകയോ ഒന്നും ചെയ്യാതെ ദൂരെ മാറി നിന്ന് കളി കാണുകയാണ്‌. തല്ല് കിട്ടി ആ പാവം ബസുടമ താഴെ വീണപ്പോഴാണ്‌ പോലീസ് വന്ന് അക്രമികളേ തടയുന്നത്

ആദ്യം ഇവർ ചാനലുകാരേ തല്ലി ഓടിച്ചു അവരുടെ ടൈപ്പോഡും മറ്റും തല്ലി പൊട്ടിച്ചു. ഇതിനു പോലീസും കൂട്ട് നിന്നു. അക്രമണം ഉണ്ടായിട്ടും എന്തേ കൂടുതൽ പോലീസ് വന്നില്ല. എന്തുകൊണ്ട് പോലീസ് ബസിനു മുന്നിലേ സമര പന്തൽ മാറ്റിയില്ല. എന്തേ ഹൈക്കോടതി പറഞ്ഞിട്ടും പോലീസ് കൊടിയും ബസ് കെട്ടി വയ്ച്ചിരിക്കുന്ന കയറും കൊടി തോരണവും അഴിച്ച് മാറ്റിയില്ല. എല്ലാത്തിനും ഈ ഇവിടെ നില്ക്കുന്ന എല്ലാ പോലീസുകാരും ഹൈക്കോടതിയിൽ വ്യക്തിപരമായി തന്നെ സമാധാനം പറയേണ്ടി വരും