പട്ടാളക്കാരനെയും പിതാവിനെയും ജയിലിൽ പൂട്ടി കേരളാ പോലീസ്

പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ സൈനീകനെയും പിതാവിനെയും റിമാന്റ് ചെയ്തു. കൊട്ടിയത്ത് ചെന്താപ്പൂർ ഉഷസിൽ കിരൺ കുമാർ പിതാവ് തുളസീധരൻ പിള്ള എന്നിവരെയാണ്‌ റിമാന്റ് ചെയ്തത്. കൊട്ടിയം സിഐയും, എസ് ഐയും സംഘവും രാത്രി കേസ് അന്വേഷിക്കാൻ വീട്ടിൽ എത്തിയപ്പോൾ പോലീസിനെ ഇരുവരും ചേർന്ന് ആക്രമിച്ചു എന്നാണ്‌ ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കേസ്.

ഇവിടെ ഒരുകാര്യം നിയമവും വകുപ്പും എല്ലാം പോലീസിന്റെ കൈയ്യിലാണ്‌ ഇരിക്കുന്നത്. അവർക്ക് ഏത് വകുപ്പും എഴുതി ചേർക്കാം. കാരണം കേസെടുക്കുന്നതും എഫ് ഐ ആർ ഇടുന്നതും എല്ലാം അവരാണ്‌. കോടതി ആകട്ടേ ഇത്തരം കേസിൽ പോലീസ് ഇടുന്ന എഫ് ഐ ആറിൽ ഇടപെടാതെ പ്രതിയേ റിമാന്റും ചെയ്യാറാണ്‌ പതിവ്. എന്തായാലും എന്തൊക്കെ പറഞ്ഞാലും പോലീസ് സൈനീകന്റെ വീട്ടിൽ രാത്രി ഉണ്ടാക്കിയ ഭീകരമായ ആക്രമണത്തിനു ഒരു ന്യായീകരണവും ഇല്ല. പോലീസിന്റെ സ്ലെഫ് ഡിഫൻസ് എന്ന് പറഞ്ഞും ഇതിനെ ന്യായീകരിക്കാൻ ആകില്ല.

കാരണം പട്ടാളക്കാരനെ തല്ലി നിലത്തിട്ട് കീഴ്പ്പെടുത്തിയിട്ടും വീണ്ടും അയാളേ തലക്ക് ബൂട്ടിട്ട് ചവിട്ട് ആക്രമിക്കുന്നു. പ്രതിയേ കീഴ്പ്പെടുത്തി കഴിഞ്ഞാൽ അവിടെ അവസാനിക്കും പോലീസിന്റെ സെല്ഫ് ഡിഫൻസ്. എന്നാൽ ഇവിടെ കീഴ്പ്പെടുത്തി കഴിഞ്ഞും പട്ടാലക്കാരനെ നിലത്തിട്ട് പോലീസുകാർ സംഘമായി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പോലീസ് പറയുന്ന വിധത്തിൽ പോലീസിനെ പട്ടാലക്കാരൻ ആക്രമിച്ച ഒന്നും വീഡിയോയിൽ ഇല്ലതാനും. പോലീസുകാർ പകർത്തിയിട്ടുണ്ട് എങ്കിൽ അത് അവർ പുറത്ത് വിടുന്നും ഇല്ല

വീഡിയോ കാണാം