ശ്രീവിദ്യ ചേച്ചിക്ക് ഏറ്റവും ഇഷ്ടം മക്കളിൽ ഇഷാനിയെ ആയിരുന്നു-കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.ഇപ്പോൾ അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുമായുള്ള ബന്ധവും ഓർമ്മകളും പങ്കുവച്ച്‌ എത്തിയിരിക്കയാണ് താരം.ശ്രീവിദ്യ തന്റെ വീട്ടിൽ വന്നപ്പോൾ പകർത്തിയ ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാറിന്റെ പുതിയ പോസ്റ്റ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു ഹിറ്റായ സീരിയൽ വസുന്ദര മെഡിക്കൽസിന്റെ ഷൂട്ടിംഗ് നടന്ന കാലത്തു ശ്രീവിദ്യ ചേച്ചി വീട്ടിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രമാണ് ഇത്.ചേച്ചിയെ പരിചയപ്പെട്ടത് 1999ൽ ശ്രി.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി സിനിമയുടെ ഷൂട്ടിംങിനായി ഹരിദ്വാറിൽ പോയപ്പോൾ ആയിരുന്നു.ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തിൽ.2003-2004ലിൽ ആണ് വസുന്ദര മെഡിക്കൽസ് ടെലികാസ്റ്റ് ചെയ്തത്.തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ.ആയിടക്ക് സമയമുള്ളപ്പോൾ ചേച്ചി വീട്ടിൽ വരും,കുറെ സമയം ചിലവഴിക്കും,ഭക്ഷണം കഴിക്കും.ചേച്ചി 100 %വെജിറ്റേറിയൻ ആയിരുന്നു

കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു.അവരിൽ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു.ചേച്ചി പറയും എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്,സുന്ദരിയായി വരും സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകൾ എഴുതുമായിരുന്നു.2006റിൽ ചേച്ചിയുടെ മരണ വാർത്ത അറിയുന്നത് മനസപുത്രി എന്ന.സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു.ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി.ചിലർ അങ്ങിനെ ആണ്.അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും.അവർ നമ്മുടെ ആരുമല്ലായിരുന്നു.പക്ഷെ ആരൊക്കയോ ആയി മാറി.ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു.ചേച്ചിക്ക് ഞങ്ങളെയും