മറിയചേടത്തിക്കുള്ള പെൻഷൻ ഞാൻ തരും, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ

പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് യാചകസമരം നടത്തിയ മറിയച്ചേട്ടത്തിക്ക് ഒരു വർഷത്തെ പെൻഷൻതുക നല്കുമെന്ന ഉറപ്പു നൽകി നടനും, ബിജെപി നേതാവുമായ കൃഷ്ണകുമാർ. വാർത്തകളിൽ നിറഞ്ഞുനിന്ന മറിയച്ചേട്ടത്തിയെ ഫോണിൽ വിളിച്ചാണ് നടൻ പെൻഷൻതുക നല്കുമെന്ന് ഉറപ്പു നല്കിയത്.

നാല് മക്കളുള്ള മറിയച്ചേട്ടത്തിയുടെ വിഷമം നന്നായി അറിയാമെന്നും, ഈ പ്രായത്തിൽ ചട്ടിയുമായി ഇറങ്ങി കഷ്ടപ്പെടേണ്ടെന്നും, സങ്കടപ്പെടേണ്ടെന്നും ഒരു വർഷത്തേക്കുള്ള പെൻഷൻ തുക താൻ നല്കും, അത് ഉറപ്പു തരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അതിന് നന്ദി പറയുമ്പോൾ വളരെ വിനീതനായി തന്റെ കടമ പോലെയാണ്, തനിക്ക് ദൈവം നല്കുന്നത് മറിയച്ചേട്ടത്തിക്ക് പങ്കുവെ്ക്കുന്നുവെന്ന് നടൻ പറഞ്ഞു. ഇത്തരത്തിലൊരു പ്രവർത്തിയിൽ പ്രതികരണശേഷി നഷ്ടപ്പെടാതെ അനീതിക്കെതിരെ നിലനില്ക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും കൃഷ്ണകുമാർ പറഞ്ഞു.

സുരേഷ്​ഗോപിയെപ്പോലെയുള്ളവരും, ക‍ൃഷ്ണകുമാറിനെപ്പോലെയുള്ളവരും വ്യത്യസ്തമായ രാഷ്ട്രീയമുഖം നല്കുന്നു പ്രവർത്തികളാണ് ചെയ്യുന്നത്. ഇതായിരിക്കണം ജനസേവനം, ഇതായിരിക്കണം രാഷ്ട്രീയപ്രവർത്തനമെന്നും ഇവർ തങ്ങളുടെ പ്രവർത്തിയിലൂടെ കാണിച്ചുതരുന്നു.