80 ലക്ഷം ഭാഗ്യസമ്മാനം കെഎസ്ഇബി ജോലിക്കാരന്

പാലാ: പലപ്പോഴും ഭാഗ്യ ദേവതയുടെ കടാക്ഷം അര്‍ഹത പെട്ടവരെ തേടിയെത്താറുണ്ട്. ഇക്കുറി കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കെഎസ്ഇബി ജീവനക്കാരന്. പാലാ കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ മാഞ്ഞൂര്‍ ടി കി സിജു എന്ന 47 കാരനെയാണ് ഭാഗ്യ ദേവതയുടെ കടാക്ഷം ലഭിച്ചിരിക്കുന്നത്.

പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സീസില്‍ നിന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സിജു ടിക്കറ്റ് എടുക്കുന്നത്. വൈകുന്നേരത്തോടെയാണ് ഫലമറിഞ്ഞത്. ഫലം നോക്കുമ്പോള്‍ ഇത്രയും സമ്മാന തുക കിട്ടുമെന്ന പ്രതീക്ഷ സിജുവിന് ഉണ്ടായിരുന്നില്ല.

സിജു എടുത്ത കെ.എച്ച്. 300004 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 18 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യ: ലീമ. മകന്‍: അനന്തകൃഷ്ണന്‍.