തൂമ്പാപണിക്ക് പോകാന്‍ അവധി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്

തൃശൂര്‍. ശമ്പളം ലഭിക്കാത്തതിനാല്‍ തൂമ്പാ പണിക്ക് പോകാന്‍ അവധി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് വരുവനായി തനിക്ക് ബൈക്കിന് പെട്രോള്‍ അടിക്കന്‍ പണമില്ലെന്നും അതിനാല്‍ വിട്ടിലെ ചിലവിനായി പണം കണ്ടെത്തുവാന്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി തരണമെന്നാണ് കത്തില്‍ പറയുന്നത്.

കാടുകുറ്റി അന്നനാട് പാമ്പുത്തറ സ്വദേശി അജുവാണ് കത്തെഴുതിയത്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് പേടിച്ച് കത്ത് ഓഫീസില്‍ നിന്നും തിരിച്ചുവാങ്ങിയെന്ന് ഡ്രൈവറായ അജി പറയുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് അയച്ച കത്ത് പ്രചരിക്കുകയായിരുന്നു. പെട്രോള്‍ അടിക്കാന്‍ പണം ഇല്ലാത്തതിനാല്‍ വഴിയില്‍ കാണുന്ന വാനത്തിന് ലിഫ്റ്റ് ചോദിച്ചാണ് ജോലിക്കെത്തുന്നതെന്ന് അജു പറയുന്നു.

ശമ്പളം മുടങ്ങിയതോടെ കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു. വീട്ടുചെലവും പ്രയാസത്തിലാണെന്നാണ് അജു പറയുന്നത്. ജൂണിലെ ശമ്പളമാണ് ലഭിക്കാത്തത്. ഇത് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യുമെന്ന വാഗ്ദാനം പാഴായി.