പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തു

തിരുവനന്തപുരം. മന്ത്രിസ്ഥാനത്ത് നിന്നും ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തു തീര്‍ത്തു. വകുപ്പ് ഒരിക്കലും മുള്‍ക്കിരിടമായിരുന്നില്ലെന്നും ആന്റണി രാജു. ഒരു പാട് പ്രതിസന്ധികളിലൂടെയാണ് ഗതാഗത വകുപ്പ് കടന്ന് പോകുന്നത്.

കെഎസ്ആര്‍ടിസി ജാവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കി. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 30നാണല്ലോ കൊടുക്കേണ്ടത്. എന്നാല്‍ ഇന്നലെ കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തു. ഒരു രൂപ പോലൂം ശമ്പള കുടിശ്ശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തു നിന്നും ഇറങ്ങാന്‍ കഴിയുന്നതെന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്നും ആന്റണി രാജു.