കെനിയയിൽ അവധി ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ ആധിപത്യം ഉറപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും മലയാളികൾ ഏറെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന സിനിമ. എന്നാൽ അന്ന് ‘അനിയത്തിപ്രാവ്’ എന്ന സിനിമയിൽ ചാക്കോച്ചന് അഭിനയിക്കാനേ താത്പര്യമുണ്ടായിരുന്നില്ല എന്നാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്.

ഭാര്യ പ്രിയയ്ക്ക് ഒപ്പം കെനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ‘വന്യമൃഗങ്ങൾക്കിടയിൽ, എന്റെ വൈൽഡർ ബെസ്റ്റിക്കൊപ്പം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, രമേഷ് പിഷാരടി, നിമിഷ സജയൻ, ശ്രീനാഥ് ഭാസി, ചിന്നു ചാന്ദ്നി തുടങ്ങിയവർ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേ സമയം, ചാക്കോച്ചന്റെ പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’

നാൽപ്പത് വർഷമായി നടനെന്ന രീതിയിൽ കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലുണ്ട്. 1981 ൽ ബാലനടനായാണ് തുടക്കം. ശ്രീവിദ്യയുടെ മടിയിൽ പാട്ട് കേട്ടിരിക്കുന്ന കൊച്ചുകുട്ടിയായാണ് ആദ്യ വേഷം. മുൻപ് ചോക്ലേറ്റ് നടനായിരുന്ന തന്നെ ഇപ്പോൾ തേടിവരുന്നത് ത്രില്ലർ സിനിമകളാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അത് സത്യത്തിൽ തന്നെ അതിശയിപ്പിക്കുന്നുവെന്നും താരം പറഞ്ഞു. സിനിമയിൽ നിന്ന ചാക്കോച്ചനെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വലിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.