പിറന്നാൾ അല്പം വൈകിയാലും കിട്ടിയത് ഗംഭീര സർപ്രൈസ്, മകൾ കുഞ്ഞാറ്റയുടെ നേട്ടം പങ്കിട്ട് മനോജ് കെ ജയൻ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്. സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ലെങ്കിലും ഏവർക്കും സുപരിചിതയായ കുഞ്ഞാറ്റയെക്കുറിച്ച് അച്ഛൻ മനോജ് കെ ജയൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞാറ്റയ്ക്ക് ലഭിച്ച പിറന്നാൾ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടൻ. ഇത്തിരി വൈകിയുണ്ടായ ആഘോഷമാണെങ്കിലും അതിനിത്തിരി മധുരം ഏറെയാണ്.

‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാന്ത്രികതയിൽ! കുഞ്ഞാറ്റ തന്റെ ജന്മദിനം അൽപ്പം വൈകി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ..വരുൺ ധവാൻ എന്ന ഐക്കണിൽ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചപ്പോൾ..’ എന്ന ക്യാപ്ഷന് ഒപ്പമാണ് മനോജ് കെ ജയൻ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാറ്റയും തന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ഡിന്നറിനായി പുറത്തുപോയപ്പോഴാണ് കുഞ്ഞാറ്റ, വരുൺ ധവാനെ കണ്ടുമുട്ടിയത്.

തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവിൽ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാറുണ്ട്.