കരിയില കത്തിക്കുന്നതിനിടെ അപകടം ; ദേഹത്തേക്ക് തീ പടര്‍ന്ന് വയോധിക മരിച്ചു

കണ്ണൂര്‍: കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു. കണ്ണൂര്‍ കൊട്ടിയൂരിലാണ് സംഭവം. ചെചപ്പമല സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ ദേഹത്തേക്ക് പടർന്നാണ് അപകടം ഉണ്ടായത്.

ച്ചുടി കൂടിയതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയ്ക്കടുത്തെല്ലാം തീപിടിത്തം വ്യാപകമാണ്. ഇതൊഴിവാക്കാന്‍ വേണ്ടിമുന്‍കൂട്ടിത്തന്നെ കരിയിലകളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വെയിലിന്റെ തീവ്രത കൂടുതലായതിനാല്‍ കരിയില ആളിക്കത്തി.

ഇതോടെ പൊന്നമ്മയും പ്രദേശവാസികളും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചു. എന്നാൽ ഇതിനിടെ തീ അതിവേഗത്തില്‍ പൊന്നമ്മയുടെ ദേഹത്തേക്ക് പടര്‍ന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ദേഹത്തേയ്ക്ക് പടരുകയായിരുന്നു.