വനിതാ ജഡ്ജിയെ കൂട്ടബലാൽസംഗം ചെയ്തത്-ചീഫ് ജസ്റ്റീസ് റിപോർട്ട് തേടി

”എന്നെ ജില്ലാ ജഡ്ജിയും കൂട്ടുമാരും ഒരു മാലിന്യം പോലെ കൈകാര്യം ചെയ്യുകയായിരുന്നു.എന്നെ അവർ വളരെ മോശമായ വിധം ബലാൽസംഗം ചെയ്യുകയായിരുന്നു.ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു മാലിന്യം പോലെയായി.അതുപോലെയാണ്‌ അവർ എന്നെ കൈകാര്യം ചെയ്തത്.ഇനി ജീവിക്കണ്ട. എനിക്ക് ജീവൻ മാന്യമായി അവസാനിപ്പിക്കണം.ഞാൻ ഒരു അനാവശ്യ ജന്മം ആയി തോന്നുന്നു”

ബലാൽസംഗത്തിൽ നിന്നും വനിതാ ജഡ്ജിക്കും രക്ഷയില്ല. യു.പിയിൽ ഒരു ജില്ലാ ജഡ്ജിയും കൂട്ടുകാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്ത വനിതാ ജഡിജി ജീവനൊടുക്കാൻ തീരുമാനമെടുത്ത കത്ത് സോഷ്യൽ മീഡിയയിൽ. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അടിയന്തിര റിപോർട്ട് തേടി. ആത്മഹത്യ തടയാനും സഹായം നല്കാനും നിർദ്ദേശം പുറപ്പെടുവിച്ചു

ഉത്തർപ്രദേശിലെ ഒരു വനിതാ ജഡ്ജി ബലാൽസംഗത്തേ തുടർന്നാണ്‌ ജീവനൊടുക്കുന്ന കത്ത് പോസ്റ്റ് ചെയ്തത്. തുടർന്നാണ്‌ ഇന്ത്യൻ ചീഫ് ജസ്റ്റീസ് അടിയന്തിര ഇടപെടൽ നടത്തിയത്. വനിതാ ജഡ്ജി സോഷ്യൽ മീഡിയയിൽ എഴുതിയ കത്ത് ഇങ്ങിനെ…”എന്നെ ജില്ലാ ജഡ്ജിയും കൂട്ടുമാരും ഒരു മാലിന്യം പോലെ കൈകാര്യം ചെയ്യുകയായിരുന്നു.എന്നെ അവർ വളരെ മോശമായ വിധം ബലാൽസംഗം ചെയ്യുകയായിരുന്നു.ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു മാലിന്യം പോലെയായി.അതുപോലെയാണ്‌ അവർ എന്നെ കൈകാര്യം ചെയ്തത്.ഇനി ജീവിക്കണ്ട. എനിക്ക് ജീവൻ മാന്യമായി അവസാനിപ്പിക്കണം.ഞാൻ ഒരു അനാവശ്യ ജന്മം ആയി തോന്നുന്നു”

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിർദ്ദേശപ്രകാരം സുപ്രീം കോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് വനിതാ ജഡ്ജിയുടെ എല്ലാ പരാതികളുടേയും നിജസ്ഥിതി സംബന്ധിച്ച് ഇന്ന് രാവിലെ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു.

തുറന്ന കത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇന്നലെ രാത്രി സെക്രട്ടറി ജനറലിനെ ഫോണിൽ അറിയിച്ചു.

2023 ജൂലൈയിൽ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിക്ക് പരാതി നൽകിയതിനെത്തുടർന്ന് തന്റെ ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാൽ അന്വേഷണം “പ്രഹസനവും വ്യാജവുമാണ്” എന്ന് വനിതാ ജഡ്ജി തന്റെ കത്തിൽ പറഞ്ഞു.അന്വേഷണത്തിലെ സാക്ഷികൾ ജില്ലാ ജഡ്ജിയുടെ കീഴ് ജീവനക്കാരാണ്‌. അവരുടെ അറിവും സമ്മതവും ഉണ്ടായിരുന്നു. അവർക്ക് എല്ലാം അറിയാം. എന്നാൽ ജില്ലാ ജഡ്ജിയുടെ കൂട്ടുകാരാണ്‌ അവർ.

സാക്ഷികൾ അവരുടെ ബോസിനെതിരെ മൊഴികൊടുക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പീഢിപ്പിക്കപ്പെട്ട വനിതാ ജഡ്ജി പറഞ്ഞു.എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് അനുഭവിക്കേണ്ടി വന്നത്. ഒരു സ്ത്രീക്കും ഇത് ഇനി ഉണ്ടാകരുത്.നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ അന്വേഷണവിധേയമായി ജഡ്ജിയെ സ്ഥലം മാറ്റണമെന്ന് താൻ അഭ്യർത്ഥിച്ചെന്നും എന്നാൽ വെറും എട്ട് സെക്കൻഡിനുള്ളിൽ തന്റെ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞെന്നും അവർ പറഞ്ഞു.

അന്വേഷണം നിലനിൽക്കുന്ന സമയത്ത് ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റണം എന്ന് മാത്രമാണ് ഞാൻ അഭ്യർത്ഥിച്ചത്.എന്നാൽ എന്റെ മിനിമം അപേക്ഷ പോലും സുപ്രീം കോടതി നിരസിച്ചു. ബലാൽസംഗം ചെയ്ത പ്രതി ജഡ്ജി ആയതിനാൽ കേസില്ലാത്തത് എന്തൊരു അത്ഭുതമാണ്‌ എന്നും ഇരയായ ജദ്ജി കുറിച്ചു.എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി എന്നെ ഒരു മൃതശരീരത്തിലേക്ക് മാറ്റി. ഈ ആത്മാവും നിർജീവവുമായ ശരീരം ഇനി ചുറ്റിനടക്കുന്നതിൽ ഒരു ലക്ഷ്യവുമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല,“ രണ്ട് പേജുള്ള കത്ത് പറഞ്ഞു.

ബരാബങ്കിയിൽ മുൻ പോസ്റ്റിങ്ങിനിടെ ജില്ലാ ജഡ്ജിയും കൂട്ടാളികളും നടത്തിയ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഇന്നലെ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.ഒരു നീതിയും കിട്ടാതിരുന്നപ്പോഴാണ്‌ യുവതി ചീഫ് ജസ്റ്റിനു കത്ത് അയക്കേണ്ട ഗതികേട് വന്നത്. ഒരു വനിതാ ജഡ്ജിക്ക് ഇത് സംഭവിച്ചപ്പോൾ രാജ്യത്ത് ബലാൽസംഗം ഉന്നതർ ചെയ്യുന്നത് ഒന്നും പുറത്ത് വരുന്നില്ല എന്നതാണ്‌ സൂചനകൾ. പണവും അധികാരവും ഉള്ളവർക്ക് സ്ത്രീകളേ പീഢിപ്പിച്ചാലും നിയമം സംരക്ഷിക്കും എന്ന ധാരണവും പുറത്ത് വരുന്നു