നവരാത്രി വരെ കാത്തിരിക്കാതെ അമ്മ മരണപ്പട്ടു, വേദനയോടെ ലക്ഷ്മി ഗോപാലസ്വാമി

നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണ് ഈ വിവരം അറിയിച്ചത്. അഗാധമായ ദുഖത്തോടെ ഇന്ന് ഞങ്ങൾക്ക് നമ്മുടെ അമ്മയെ നഷ്ടപ്പെട്ട കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കണം. ചടങ്ങുകൾക്ക് ശേഷം 3.15 വരെ അവർ ഞങ്ങളുടെ വസതിയിൽ തുടരുമെന്ന് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒക്ടോബർ 19, ഉച്ചയ്ക്ക് മൂന്നേകാലിനു ശേഷം കർമങ്ങൾ നടത്തി. കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ്. അനുജൻ അർജുൻ.

മലയാളത്തിൽ ‘അരയന്നങ്ങളുടെ വീട്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ അരങ്ങേറ്റം. അതിനു മുൻപ് പരസ്യചിത്രങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവരാത്രിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ലക്ഷ്മി. ഈ വേളയിലാണ് അമ്മയുടെ വിയോഗം.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ലോഹിതദാസിന്റെ സംവിധാനത്തിൽ 2000ൽ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു.