വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം, വസ്ത്രത്തിന്റെ പേരിലടക്കം കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു- ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോഴാണ് വിശേഷങ്ങൾ പങ്കിട്ടത്.

വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാൽ അത് ഭാഗ്യമാണ്. എന്റേയും ബോബി ചേട്ടന്റെയും ഇഷ്ടങ്ങൾ തമ്മിൽ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതിൽ ഒന്ന് യാത്രകളാണ്. യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താൽപര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാൻ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്. അത് ആസ്വദിക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടൻ

അടുത്തിടെ ലക്ഷ്മിയുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത് വലിയ വാർത്തയായിരുന്നു. അടുത്തിടെ അവരുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തേക്ക് പോയിരുന്നു ലക്ഷ്മി നായർ. പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി. 1988 മേയ് ഏഴിനായിരുന്നു ലക്ഷ്മി വിവാഹിതയായത്. ഇപ്പോൾ മക്കളും കൊച്ചു മക്കളുമെല്ലാമായി സന്തോഷത്തോടെ കഴിയുകയാണ് ലക്ഷ്മി നായർ.