ഇറങ്ങിപ്പോടി എന്ന് അമ്മ പറഞ്ഞു, ഇത്രയും ടെൻഷനടിച്ച ദിവസം വേറെയില്ല- ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

ഇപ്പോളിതാ ഏറ്റവും ടെൻഷനടിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. മസ്‌ക്കറ്റിൽ ഒരു ഷോയ്ക്ക് പോവുന്നതിനിടെ പെട്ടി മറന്നതും അവസാനനിമിഷം പെട്ടി എത്തിയതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മ ഒപ്പമില്ലാതെ ആദ്യമായാണ് താൻ ഒരു ഷോയ്ക്ക് പോവുന്നതെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു. അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങുകയാണ്, വീട്ടിൽ നിന്നും ഇറക്കി വിട്ടു. അമ്മ പറഞ്ഞു, മതി ഇറങ്ങിപ്പോടീ എന്ന്. അതിനിടയിൽ അമ്മ ഓൾ ദ ബെസ്റ്റ് പറഞ്ഞപ്പോൾ എല്ലാം പൊളിഞ്ഞു. കുവൈറ്റിൽ ഒരു ഷോയ്ക്ക് പോവുകയാണ്. ആദ്യമായാണ് അമ്മ കൂടെയില്ലാതെ ഞാനൊരു പരിപാടിക്ക് പോവുന്നത്. ഒരു കരച്ചിൽ ഫീലൊക്കെ നിങ്ങൾക്ക് തോന്നും, അങ്ങനെയൊന്നുമില്ല.

എന്റെ ഗ്ലാസ് കണ്ട് ബാലച്ചേട്ടന്റെ സഹോദരിയായി തോന്നുന്നുണ്ടോയെന്നും ലക്ഷ്മി ചോദിച്ചിരുന്നു. എയർപോർട്ടിലെത്തിയതിന് ശേഷം കൂടുതൽ യാത്രാവിശേഷങ്ങൾ പങ്കിടാം. കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്റ്റൈലിഷായി വന്നതാണ്, അതിനിടയിലാണ് എട്ടിന്റെ പണി കിട്ടിയതിനെക്കുറിച്ച് ലക്ഷ്മി പറഞ്ഞത്. പെട്ടി എടുക്കാൻ മറന്ന് പോയി. പ്രോഗ്രാമിന്റെ കോസ്റ്റിയൂം ഒരു പെട്ടിയിലായിരുന്നു വെച്ചത്. ഭയങ്കര ഹെവി കോസ്റ്റിയൂമാണ്, അതാണ് മറന്നത്.

ഇനി ഒരു മണിക്കൂർ സമയമേയുള്ളൂ. അതിനുള്ളിൽ അത് എത്തണം. അറേഞ്ച്‌മെൻസൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പറന്ന് വരാനൊന്നും പറ്റില്ലല്ലോ, നമ്മളെന്തായാലും ചെക്ക് ഇൻ ചെയ്യാമെന്ന് തീരുമാനിച്ചു. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ബോർഡിംഗ് പാസൊക്കെ കിട്ടിയെന്നും പെട്ടി ഇതുവരെ വന്നില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എന്റെ നിധി കിട്ടി, ലിജോയാണ് അത് കൊണ്ടുത്തന്നത്. പെട്ടി എടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു. അമ്മയുടെ ചീത്ത ഫോണിലൂടെയും കൊറിയറിലുമായി കിട്ടിയിരുന്നു.

ജീവിതത്തിൽ ആദ്യത്തെ എക്‌സ്പീരിയൻസാണ്. എവിടെപ്പോവുമ്പോഴും എല്ലാം ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ദൈവത്തിനും നന്ദി. മസ്‌ക്കറ്റിൽ ഒരു ഷോയുണ്ട്. സുരേഷേട്ടനും നവ്യ ചേച്ചിയും ഹണിയുമൊക്കെ ഞങ്ങളുടെ കൂടെയുണ്ട്. പരിപാടി നടത്തുന്നവരുടെ ഭാഗ്യം, ഇതേ ഫ്‌ളൈറ്റിൽ തന്നെ കയറാനായി, ഇത് കണ്ട് നിങ്ങളാരും പരിപാടിക്ക് വിളിക്കാതിരിക്കരുത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ബാക്കി വിശേഷങ്ങൾ അടുത്ത വീഡിയോയിലൂടെ പറയാമെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.