തിരക്കഥ ലക്ഷ്മി പ്രിയ,സംവിധാനം ഭർത്താവ്,‘ആറാട്ട് മുണ്ടൻ’ ഒരുങ്ങുന്നു

നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ആറാട്ട് മുണ്ടൻ ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് ലക്ഷ്‌മിയുടെ ഭർത്താവ് പി ജയദേവ് ആണ്. സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ വെച്ച്‌ നടന്ന ചടങ്ങിൽ എ.എം ആരിഫ് എംപി ഉദ്‌ഘാടനം നിർവഹിച്ചു.എ.എം. മൂവീസിന്റെ ബാനറിൽ എം.ഡി സിബിലാൽ ആണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാണം കെപി രാജ് വക്കയിലും, ലക്ഷ്‌മി പ്രിയയും ചേർന്നാണ്. അതേസമയം എ.എം. മൂവീസ് എന്ന പുതിയ ബാനറിലുള്ള ആദ്യ ചിത്രമാണ് ‘ആറാട്ടുമുണ്ടൻ’എന്ന പ്രത്യേകത ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

രാജേഷ് ഇല്ലത്താണ് കഥ, സംഭാഷണം. തിരക്കഥ സംയോജനം : സത്വദാസ്, ക്യാമറ ബിജു കൃഷ്ണൻ, ക്യാമറ അസോസിയേറ്റ് ഷിനുപ്, സംഗീത സംവിധാനം: പെരുമ്ബാവൂർ ജി. രവീന്ദ്രനാഥ്, ഗാനരചന: എച്ച്‌. സലാം MLA രാജശ്രീപിള്ള, അസോസിയേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ, സദാനന്ദൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് എം. സുന്ദരം, കലാസംവിധാനം: ലൈജു ശ്രീവൽസൻ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം : നിസാർ റഹ്മത്ത്, കോറിയോഗ്രാഫി: ജോബിൻ മാസ്റ്റർ , മേക്കപ്പ് : ജയൻ പൊൻകുന്നം, എഡിറ്റർ: അനന്തു വിജയൻ, സ്റ്റുഡിയോ : ചിത്രാഞ്ജലി, PRO: അജയ് തുണ്ടത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ: സ്നിംഗിൻ സൈമൻ ജോസഫ് , ഫിനാൻസ് 6 ഓഫീസ് മാനേജർ :എം. സജീർ.

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലുമൊക്കെയായി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്‌മി പ്രിയ. 2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 200 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ലക്ഷ്മി നല്ലൊരു എഴുത്തുകാരി എന്ന നിലക്കും തന്റെ കഴിവ് തെളിയിച്ചിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതി വളരേ പ്രശസ്തമാണ്.