ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണിത്, ഞാന്‍ അന്തസ്സുള്ളവള്‍, ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ശ്രദ്ധേയം

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ഫിനാലെയോട് അടുക്കുകയാണ്. ഓരോ മത്സരാര്‍ത്ഥിയും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥിയായ ലക്ഷ്മിപ്രിയ റിയാസും വിനയിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വലിയ സങ്കടകരമായ സാഹചര്യത്തിലൂടെയാണ് ലക്ഷ്മി പ്രിയ കടന്നു പോയത്. തനിക്ക് പോകണമെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ബിഗ്‌ബോസ് ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു. കാര്യം തിരക്കിയപ്പോള്‍ വളരെ വികാരഭരിതയായിട്ടാണ് ലക്ഷ്മി മറുപടി പറഞ്ഞത്.

ലക്ഷ്മിപ്രിയയുടെ പ്രതികരണം ഇങ്ങനെ ;- ‘എന്റെ വീട്ടുകാരുടെ അന്തസ്സ്, അഭിമാനം എല്ലാം ഞാന്‍ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ഈ രീതിയിലുള്ള സാഹചര്യം അത്ര പരിചയകരമായ ഒന്നല്ല. ബിഗ് ബോസ് ഷോയെ കുറിച്ച് എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു മൈന്‍ഡ് ഗെയിം കൂടിയാണ് ബിഗ് ബോസ്. എതിരാളികളായ മത്സരാര്‍ഥികള്‍ നമ്മളെ പലരീതിയില്‍ സ്വാധീനിക്കാനും തളര്‍ത്താന്‍ ശ്രമിക്കും. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. ഇതൊക്കെ അറിഞ്ഞു തന്നെയാണ് ഇങ്ങോട്ട് വന്നത്. എന്നാല്‍, ജീവിതത്തില്‍ ഒരു സ്ത്രീയും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് റിയാസും വിനയും ചേര്‍ന്ന് എനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. എന്നെ ടോര്‍ച്ചര്‍ ചെയ്യുകയായിരുന്നു. ഞാനും തിരിച്ചു പല രീതിയിലുള്ള വാക്കുകള്‍ പറയാറുണ്ട്.

പക്ഷേ, ഇത് ഒരുപാട് മോശം വാക്കുകളായി. ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ആര്‍ക്കും കഴിയില്ല ഇത് കേട്ടുനില്‍ക്കാന്‍. എല്ലാം സഹിച്ചും കേട്ടും ഇവിടെ നിന്നിട്ട് എന്ത് നേടാന്‍ എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. എനിക്കുള്ള എന്റെ നല്ല ജീവിതത്തെ ചെറുതാക്കി കളയാനും ചവിട്ടിതേയ്ക്കാനും ഞാന്‍ ആരെയും സമ്മതിക്കില്ല. എനിക്കുള്ളില്‍ ഉള്ള സ്ത്രീയ്ക്ക് അന്തസ്സുള്ള ആണ്. ഞാന്‍ അഭിമാനിയായ സ്ത്രീയാണ്. സീരിയല്‍ റിയാലിറ്റി ഷോയിലൂടെ പറയുന്ന പലകാര്യങ്ങളും എനിക്ക് കേട്ട് കൊണ്ടിരിക്കാന്‍ പറ്റുന്ന ഒന്നല്ല…’

ബിഗ് ബേസ് പറഞ്ഞത് ;- ‘ലക്ഷ്മിപ്രിയ, മനസ് ശാന്തമാക്കൂ. നിങ്ങളൊരു ശക്തയായ മികച്ച മത്സരാര്‍ഥിയാണ്. പ്രേക്ഷകര്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നിങ്ങളെ മനസിലാക്കുന്നുമുണ്ട്. പ്രേക്ഷകര്‍ നിങ്ങളുടെ കൂടെയുണ്ടെന്നതിന് തെളിവാണ് ഇത്രയും എവിക്ഷന്‍ പ്രക്രിയകള്‍ക്കു ശേഷവും നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ഇതൊരു ടിവി ഷോയാണ്’. അതിജീവനമാണ് ഈ ഗെയിം. ഉറച്ച മനസ്സോടെ വെല്ലുവിളികളെ അതിജീവിക്കുക…