കുങ്കുമപൂവ് കഴിക്ക് അല്ലെങ്കി കുഞ്ഞിനു നിറം ഉണ്ടാകില്ല എന്ന് പലരും പറഞ്ഞു, കഴിച്ച് പോകരുതെന്ന് ഭര്‍ത്താവും, അനുഭവം പറഞ്ഞ് യുവതി

നിറം കുറഞ്ഞതിന്റെ പേരില്‍ പല ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായിക സയനോര തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പലരും സയനോരക്ക് പിന്തുണയുമായി രംഗത്തെത്തി. ഇപ്പോള്‍ സയനോരയുടെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കു വെച്ചിരിക്കുകയാണ് ഡോ. ലക്ഷ്മി വികാസ്.

കുറഞ്ഞത് നമ്മുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതല്‍ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹികുന്നു. പഠിപ്പൊരു പ്രശ്‌നമാണെടോ. സ്‌കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്‌നമാണ്. നമുക്ക് ചുറ്റും നമ്മള്‍ അറിഞ്ഞും അറിയാതെയും ഒരുപാട് ജോര്‍ജ് ഫ്‌ലോയിഡുമാര്‍ ഉണ്ടാകുന്നുണ്ട്. അത്‌കൊണ്ട്. നമ്മുടെ മക്കളില്‍ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം.- ലക്ഷ്മി വികാസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ജോര്‍ജ് ഫ്‌ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോള്‍ മുതല്‍ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി. വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരില്‍ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേള്‍ക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ?? ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്….പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്…..കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതല്‍ കേട്ട ഒരു വാചകമാണ് ‘പഠിപ്പൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം കല്യാണം ഉറപ്പിച്ചപ്പോള്‍. എട്ടന്‍ നല്ല ഫെയര്‍ ആണ്. എനിക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ അലോചന വന്ന്‌പ്പോ തൊട്ടു കേള്‍ക്കാന്‍ തുടങ്ങി ‘അയ്യോ ഇത് വേണോ പയ്യനു നല്ല കളര്‍ ഉണ്ടല്ലോ’. ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്.

കാരണം അപൊഴേകും നിറത്തിന്റെ പേരില്‍ ഉള്ള തഴയല്‍ ഒരുപാടായി കഴിഞ്ഞിരുന്നു… അതിനു മുന്‍പേ വന്ന ആലോചന ഓക്കേ വീട്ടുകാര്‍ ആദ്യം വിളിക്കും താല്‍പര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളര്‍ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് proceed ചെയ്യുന്നില്ല എന്ന്…(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താല്‍പര്യം ഉണ്ടെന്ന് പറയുന്ന ??) കല്യാണതിനു ??മുന്‍പേ സംസാരികണം എന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു ഏട്ടന് അപ്പോ ഞാന്‍ വീണ്ടും ചോദിച്ചു ഫോട്ടോ ശെരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക് കിട്ടിയ ആ ഒരൊറ്റ മറുപടിയില്‍ നിന്ന് ഞാന്‍ ഉറപ്പിച്ചു ഈ മനുഷ്യന്‍ മതി എനിക് ഇനി അങ്ങോട്ട് എന്ന്..

Engagemnt ആയപ്പോള്‍ വീണ്ടും കേട്ടു.. കല്യാണം അയപ്പോ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗര്‍ഭിണിയായപ്പോള്‍ ആണ്. കുംകുമപൂവ് കഴിക് അല്ലെങ്കി കുഞ്ജിനു നിറം ഉണ്ടാകില്ല.. ഈ situationil ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതല്‍ tsrength ആയി നിന്നത് എന്റെ ഏട്ടന്‍ ആണ്.. കുംകുമപൂവവ് പോയിട്ട് കുഞ്ജിനു colour വരുത്താനുള്ള എന്തെങ്കിലം കഴിച്ചാല്‍ അപ്പോ ബാക്കി പറയാം എന്ന് ഏട്ടന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ എപൊഴും ചര്‍ച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത് .. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാന്‍ പോകുന്നത്? കുറഞ്ഞത് നമുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതല്‍ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹികുന്നു. പഠിപ്പൊരു പ്രശ്‌നമാണെടോ. സ്‌കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്‌നമാണ്. നമുക്ക് ചുറ്റും നമ്മള്‍ അറിഞ്ഞും അറിയാതെയും ഒരുപാട് ജോര്‍ജ് ഫ്‌ലോയിഡുമാര്‍ ഉണ്ടാകുന്നുണ്ട്. അത്‌കൊണ്ട്. നമ്മുടെ മക്കളില്‍ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം. ഈ പോസ്റ്റ് വായിച്ചിട്ട് ആര്‍ക്കെങ്കിലും ആരെങ്കിലും ആയിട്ട് സാമ്യം തോന്നുക ആണെങ്കില്‍ അത് യാദൃശ്ചികം അല്ല മനഃപൂര്‍വം തന്നെ ആണ്.

https://www.facebook.com/permalink.php?story_fbid=1213194965688644&id=100009944569527