ഡയമണ്ട് നെക്ലസില്‍ അനുശ്രീയ്ക്ക് പകരം ആലോചിച്ചത് മറ്റൊരു നടിയെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നക്ലസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ അനുശ്രീയെ കലാമണ്ഡലം രാജശ്രീ ആക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ലാല്‍ ജോസ്.

‘ഇതുവരെയുള്ള എന്റെ നായികമാര്‍ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകള്‍ മിക്കതും ഗ്രാമീണപശ്ചാത്തലത്തിലുള്ളവയും. ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗള്‍ഫില്‍ ജനിച്ചു വളര്‍ന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തില്‍ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു. ‘അറബിക്കഥ’ ലോവര്‍ക്ലാസിന്റെയും ‘ഡയമണ്ട് നെക്ലെയ്‌സ്’ അപ്പര്‍ക്ലാസിന്റയും കഥയാണ്. ഇത് മിഡില്‍ക്ലാസ് ഫാമിലിയുടെ കഥയും.

ഒപ്പം തന്നെ ഡയമണ്ട് നെക്ലെയ്‌സില്‍ സംവൃത ചെയ്ത കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് മംമ്തയെ ആയിരുന്നു, എന്നാല്‍ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് വിളിക്കാന്‍ മടിയായിരുന്നു എന്നും അദ്ദഹം കൂട്ടിച്ചര്‍ത്തു. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു സംശയം. ആ രോഗദിനങ്ങള്‍ മംമ്ത മറക്കാന്‍ ശ്രമിക്കുമ്‌ബോള്‍ ഞാനത് മനഃപൂര്‍വം ഓര്‍മിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി. അതുകൊണ്ടു വിളിച്ചില്ലെന്നും ലാല്‍ ജോസ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.