സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.

മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.